പോർച്ചുഗലും ഇംഗ്ലണ്ടും തമ്മിലുള്ള വിൻഡ്സർ ഉടമ്പടി വിൻഡ്സറിൽ അംഗീകരിച്ചത് 1386 മെയ് ഒൻപതിനാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുകയും ശക്തിപ്പെടുത്തുകയും...
1978 മെയ് എട്ടിനാണ് റെയ്നോൾഡ് മെസ്നെറും പീറ്റർ ഹാബ്ലെറും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യത്തെ ആളുകളായിരുന്നില്ല അവർ. പക്ഷേ, ഓക്സിജൻ സിലിണ്ടറുകളുടെ സഹായമില്ലാതെ ആദ്യം എവറസ്റ്റിന്റെ നെറുകയിലെത്തിയത് അവരായിരുന്നു. ഓക്സിജൻ...
നാടകകൃത്ത് തോമസ് കില്ലിഗ്രൂ തന്റെ അഭിനേതാക്കളുടെ കൂട്ടായ്മയ്ക്കായി നിർമ്മിച്ചതും ഇപ്പോൾ ഡ്രൂറി ലെയ്ൻ തിയേറ്റർ എന്നറിയപ്പെടുന്നതുമായ തിയേറ്റർ റോയൽ, 1663 മെയ് ഏഴിന് ലണ്ടനിൽ തുറന്നു. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമുള്ള ഇംഗ്ലീഷ്...
1937 മെയ് ആറിനാണ് ജർമ്മനിയുടെ എയർഷിപ്പായ ഹിഡൻബർഗ് അപകടത്തിൽപെടുന്നത്. ആ ദുരന്തം 35 പേരുടെ ജീവൻ കവർന്നു. 97 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനം ന്യൂജേഴ്സിയിലെ ലേക്ക്ഹേസ്റ്റിൽ ലാന്റ് ചെയ്യവെ തീപിടിക്കുകയായിരുന്നു. 1934...
1494 മെയ് അഞ്ചിന് ലോകപ്രശസ്തനായ ക്രിസ്റ്റഫർ കൊളംബസ് എന്ന യൂറോപ്യൻ പര്യവേഷകൻ ജമൈക്ക എന്ന നഗരം കണ്ടെത്തി. ഈസ്റ്റ് ഇൻഡീസിലേക്കു പോകാനായി പടിഞ്ഞാറുനിന്ന് കപ്പൽ കയറി, ഇന്ന് വെസ്റ്റ് ഇൻഡീസ് എന്നു വിളിക്കപ്പെടുന്ന...
മൈസൂർ സുൽത്താനായിരുന്ന ടിപ്പു വധിക്കപ്പെട്ടത് 1799 മെയ് നാലിനാണ്. നാലാം മൈസൂർ യുദ്ധത്തിൽ ശ്രീരംഗപട്ടണം കോട്ടയിൽ വച്ചാണ് ടിപ്പു കൊല്ലപ്പെട്ടത്. ഹൈദരലിയുടെയും ഫഖ്റുന്നീസാ ബീഗത്തിന്റെയും മകനായി 1750 നവംബർ പത്തിനാണ് ടിപ്പു ജനിച്ചത്....
ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര പ്രദർശനത്തിനെത്തിയത് 1913 മെയ് മൂന്നിനായിരുന്നു. ആദ്യ മുഴുനീള ചലച്ചിത്രമെന്ന നിലയിൽ ഇന്ത്യൻ സിനിമായുഗത്തിന്റെ തുടക്കമായിരുന്നു അത്. ദാദാ സാഹിബ് ഫാൽക്കെയുടെ സംവിധാനത്തിലാണ് രാജാ...
1952 മെയ് രണ്ടിനാണ് ദെ ഹാവിലാന്റ് കോമെറ്റ് എന്ന എയർക്രാഫ്റ്റ് ആദ്യമായി പറന്നത്. വാണിജ്യ സർവീസിൽ പ്രവേശിക്കുന്ന ആദ്യത്തെ ജെറ്റ് വിമാനമാണിത്. ലണ്ടനിൽ നിന്ന് ജോഹന്നാൻസ് ബർഗിലേക്ക് ആദ്യയാത്ര തിരിച്ച ഈ വിമാനം...
1840 മെയ് ഒന്നിന് ലോകത്തിലെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പ് ആയ പെനി ബ്ലാക്ക് ഇംഗ്ലണ്ടിൽ പുറത്തിറങ്ങി. സർ റോളണ്ട് ഹിൽ ആണ് ഈ സ്റ്റാമ്പ് രൂപകൽപന ചെയ്തത്. 1840 കളിൽ പെനി ബ്ലാക്കിന്റെ...
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായി ജോർജ് വാഷിംഗ്ടൺ സ്ഥാനമേറ്റത് 1789 ഏപ്രിൽ 30 നായിരുന്നു. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിന്റെ ബാൽക്കണിയിൽ നിന്നാണ് വാഷിംഗ്ടൺ പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടനെതിരെയുള്ള അമേരിക്കൻ...
പ്രശസ്ത ഭാരതീയ ചിത്രകാരനായിരുന്ന രാജാ രവിവർമ്മ ജനിച്ചത് 1848 ഏപ്രിൽ 29 നാണ്. തിരുവിതാംകൂറിലെ മുൻ നാട്ടുരാജ്യമായ കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മ കോയിൽ തമ്പുരാനായിട്ടായിരുന്നു ജനനം. പണ്ഡിതനായ ഏഴുമവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടും കവയിത്രിയും...
ഇറ്റാലിയൻ ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനി കൊല്ലപ്പെട്ടത് 1945 ഏപ്രിൽ 28 നാണ്. 1922 ഒക്ടോബറിലാണ് മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്നത്. തുടർന്നുള്ള വർഷങ്ങളിൽ അധികാരം തന്നിലേക്കു കേന്ദ്രീകരിക്കുകയും ഏകാധിപതിയായി മാറുകയും ചെയ്തു. ഫാസിസ്റ്റ്...
പോർച്ചുഗീസ് - സ്പാനിഷ് സഞ്ചാരിയായിരുന്ന ഫെർഡിനാന്റ് മഗല്ലൻ കൊല്ലപ്പെട്ടത് 1521 ഏപ്രിൽ 27 നാണ്. ചെറുപ്രായത്തിൽ തന്നെ ആദ്യത്തെ പോർച്ചുഗീസ് ഇന്ത്യൻ വൈസ്രോയിയുടെ കപ്പൽസേനയിൽ അംഗമായ മഗല്ലൻ, ഇന്ത്യയിലും കേരളത്തിലും വന്നിട്ടുണ്ട്. വൈസ്രോയിയോടൊപ്പമുള്ള...
സിബിൽ ലുഡിംഗ്ടൺ എന്ന 16 വയസ്സുകാരി അമേരിക്കൻ ചരിത്രത്തിൽ വീരനായികയായി ഇടം നേടിയത് 1777 ഏപ്രിൽ 26 നായിരുന്നു. ന്യൂയോർക്ക് മിലിട്ടറി ഉദ്യോഗസ്ഥനായ ഹെൻറി ലുഡിംഗ്ടണിന്റെ മകളായിരുന്നു സിബിൽ. ഏപ്രിൽ 26 ന്...
2015 ഏപ്രിൽ 25 നാണ് നേപ്പാളിലെ കാഠ്മണ്ഡു നഗരത്തിൽ ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായത്. ഗൂർഖ ഭൂകമ്പം എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വടക്കുപടിഞ്ഞാറു മാറി...