ഇസ്രായേലിൽ നിന്ന് ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മരണവാർത്ത ലോകത്തെ ഒന്നാകെ വേദനിപ്പിച്ച സംഭവമാണ്. ഏറെ പ്രതീക്ഷയുടെ കാത്തിരുന്ന കുടുംബാംഗങ്ങളുടെയും എന്നെങ്കിലും തങ്ങൾ രക്ഷപെടും എന്ന് വിശ്വസിച്ചിരുന്ന ആ ആറുപേരുടെയും പ്രതീക്ഷകൾ ഒരുപോലെ അവസാനിച്ച ദിനം. ബന്ദികളുടെ കൊലപാതകം നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തിയ ഒരു ദുരന്തമായിരുന്നു. ഇത് ബന്ദികളാക്കപ്പെട്ട വ്യക്തികൾക്ക് മാത്രമല്ല, മനുഷ്യാവകാശങ്ങളുടെയും അന്തസ്സിൻ്റെയും സങ്കൽപ്പത്തിന്മേലുള്ള ആക്രമണമാണ്.
നാം ഈ കൊലപാതകങ്ങളെ ഭയാനകം അപ്രതീക്ഷിതം എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ ഭീകരർക്ക് ഏതൊരു സാധാരണ കാര്യമാണ്. തീവ്രവാദികളുടെ രീതികളും അവരുടെ മനഃശാസ്ത്രവും കണക്കിലെടുക്കുമ്പോൾ ഈ തട്ടികൊണ്ട് പോകലുകളും കൊലപാതകങ്ങളും അവരെ ആശ്ചര്യപ്പെടുത്തുന്നതല്ല എന്നതാണ് വാസ്തവം.
ആളുകളെ തടവിലാക്കുന്നതിനു പിന്നിലുള്ള തീവ്രവാദികളുടെ ലക്‌ഷ്യം സമ്മർദ്ദം ചെലുത്തുക എന്നതാണ്. കുറെയധികം ആളുകളെ അല്ലെങ്കിൽ ഒരാളെ എങ്കിലും ബന്ദിയാക്കുന്നതിലൂടെ തീവ്രവാദികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. ജീവനോടെയോ അല്ലാതെയോ ആണെങ്കിലും ആവശ്യമില്ലെങ്കിൽ ഉപേക്ഷിക്കാവുന്നവർ മാത്രമാണ് തീവ്രവാദികളെ സംബന്ധിച്ചിടത്തോളം ബന്ദികൾ. ഇതു തന്നെയാണ് തീവ്രവാദികളുടെ ക്രൂരതയും.
ഇവിടെ ബന്ദികളുടെ മരണത്തിന് ഉത്തരവാദിയായി പലരും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അദ്ദേഹത്തെ പൂർണ്ണമായും ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ല. എന്നിരുന്നാലും, ഒക്‌ടോബർ 7-ന് മുമ്പ് സാധ്യമായ ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിച്ചില്ല എന്നതിന് അദ്ദേഹത്തെയും സുരക്ഷാ സ്ഥാപനത്തിലെ മറ്റുള്ളവരെയും കുറ്റപ്പെടുത്താം. ഇസ്രായേൽ ഗവൺമെൻ്റിന് അവരുടെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു, ഇൻ്റലിജൻസ് മുന്നറിയിപ്പ് അനുസരിച്ച് പ്രവർത്തിക്കാത്തത് ആ കടമയുടെ വീഴ്ചയാണ്. എന്നാൽ യുദ്ധ മുന്നണിയിൽ നിൽക്കുമ്പോൾ ബന്ദികളെ കൊലപ്പെടുത്തിയതിന് പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുകയോ പ്രധാനമന്ത്രിയെ പഴിക്കുകയോ ചെയ്യുന്നത് ഒരു പക്ഷെ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
എതിർവശത്തുള്ള ആളുകളെ ബന്ദികളാക്കുക എന്ന പ്രാകൃത രീതി തീവ്രവാദികൾ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. ഇത് തങ്ങളുടെ വളച്ചൊടിച്ച ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക എന്നത് അവരുടെ മുഖമുദ്രയും. ഇത്തരത്തിലുള്ള തീവ്ര മനോഭാവങ്ങളുടെ പിന്നിലെ മനഃശാസ്ത്രത്തെ കുറിച്ചു കൂടുതൽ അറിയില്ലെങ്കിലും ഇതിന്റെ എല്ലാം ഫലം പലപ്പോഴും ബന്ദികളുടെ ജീവഹാനിയിലാകും അവസാനിക്കുക.
കുറ്റപ്പെടുത്തുന്നതിനു പിന്നിലും ഒരു തന്ത്രം
പലപ്പോഴും ബന്ദികളാക്കപ്പെടുന്നവരെ കൊലപ്പെടുത്തുന്നതും അത് മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നതും തീവ്രവാദികളുടെയും തട്ടികൊണ്ട് പോകുന്നവരുടെയും ഒരു തന്ത്രമാണ്. പലപ്പോഴും ബന്ദികൾ കൊല്ലപ്പെടുന്നതിന് ഉള്ള ഉത്തരവാദിത്വം അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ മേൽ കെട്ടിവയ്ക്കുന്നതിലേയ്ക്ക് നയിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ ബന്ദികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ഇസ്രായേൽ അധികാരികളുടെ മേൽ അടിച്ചേല്പിക്കപ്പെടുന്നതിനു തുല്യമാണ് അത്. ഏതൊരു പരമാധികാര രാഷ്ട്രവും ചെയ്യുന്നതുപോലെ, സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം ഇസ്രായേലികൾക്കുമുണ്ട്. എങ്കിലും എന്നത്തേക്കാളും ഈ നിമിഷത്തിൽ ഐക്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഭരണപരമായ കുറ്റപ്പെടുത്തലുകളുടെയും ഭിന്നതകളുടെയും സമയത്തെ ഇസ്രായേലിൻ്റെ ശത്രുക്കൾ അവരുടെ ദുർബലതയുടെ സമയമായി കണ്ടു എന്നതാണ് സത്യം. തീവ്രവാദികൾ ബലഹീനതകൾ അന്വേഷിക്കുകയും അവിടെ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. അതിനായി അവർ ആളുകളെ തടവിലാക്കുന്നു. ഈ അവസരത്തിൽ ജീവന് വിലകല്പിക്കുന്ന ആളുകൾ തമ്മിൽ ഒരു സംഘർഷം ഉടലെടുക്കും എന്നും അത് മുതലാക്കാം എന്നും തീവ്രവാദികൾ വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ ലഭിക്കാൻ പോരാടാൻ ആളുകളെ പ്രേരിപ്പിക്കാനും ബന്ദികൾക്കു എന്തെങ്കിലും സംഭവിച്ചാൽ അത് ഭരണാധികാരികളുടെ പോരായ്മയും പരാജയവും ആയി തെറ്റിദ്ധരിപ്പിക്കാനും തീവ്രവാദികൾക്കു കഴിയും. ഇപ്പോൾ ഇസ്രായേലിൽ സംഭവിക്കുന്നതും അത് തന്നെയാണ്.
ബന്ദികളാക്കപ്പെടുക എന്നത് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലാത്ത അപലപനീയമായ ഭീകരപ്രവർത്തനമാണ്. ഇറാനെയും ഹമാസിനെയും മറ്റെല്ലാ തീവ്രവാദികളെയും അപലപിക്കാൻ ലോകം ഒന്നിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിരപരാധികളെ പിടികൂടി അവരെ ബന്ദികളാക്കുന്നതിൻ്റെ കാര്യത്തിൽ ഒരു ധാർമികതയും അവകാശപ്പെടാനില്ല എന്ന വാസ്തവം മനസിലാക്കണം. അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ സ്വാതന്ത്ര്യ സമര സേനാനികളോ പൗരാവകാശങ്ങൾക്കായി പോരാടുന്നവരോ അല്ല, അവർ തീവ്രവാദികളാണ്. അത് മനസിലാക്കി ഈ തെറ്റായ പ്രവണതയ്‌ക്കെതിരെ പോരാടാൻ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണം.
ഓർക്കുക വിട്ടുവീഴ്ചകൾ കൊണ്ടുവന്നത് കൊണ്ട് ഒരു ബന്ദിയും മോചിപ്പിക്കപ്പെടുന്നില്ല. അവരുടെ ജീവന് അതുകൊണ്ട് ഒരു സുരക്ഷിതത്വവും ഉറപ്പു പറയാനും കഴിയില്ല. നാളെ തട്ടികൊണ്ട് പോകലും ബന്ദിയാക്കപ്പെടുന്നതും ഇല്ലാതാകും എന്ന് കരുതാനും കഴിയില്ല. കാരണം ബന്ദികളെ വിലപേശാനുള്ള ഉപകരണമാക്കി മാറ്റുക എന്നത് ഭീകകരുടെ പ്ലേബുക്കിൻ്റെ ഭാഗമാണ്. അത് അവർ തുടരുക തന്നെ ചെയ്യും.
കടപ്പാട്: https://www.jpost.com/opinion/article-817434