മലയാളികളുടെ അഭിമാനം വാനോളം ഉയർത്തി നാസയുടെ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) വിജയകരമായി എത്തിച്ചേർന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് MS-29 (Soyuz MS-29) പേടകത്തിൽ റഷ്യൻ കോസ്‌മോനോട്ടുകളായ പ്യോട്ടർ ദുബ്രോവ്, അന്ന കി കിന എന്നിവർക്കൊപ്പമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ എത്തിയത്.
കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച പേടകം, ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ശേഷം ബഹിരാകാശ നിലയത്തിലെ പ്രിച്ചാൽ (Prichal) മൊഡ്യൂളുമായി വിജയകരമായി ബന്ധിപ്പിച്ചു. നിലയത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ഹൃദ്യമായ സ്വീകരണമാണ് മൂവർക്കും നൽകിയത്.
അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. റഷ്യൻ സഞ്ചാരികളായ ദുബ്രോവിനും അന്നയ്ക്ക് ഇത് രണ്ടാമത്തെ ദൗത്യമാണ്. അടിയന്തിര ചികിത്സാ വിദഗ്ധൻ (Emergency Medicine Physician) യു.എസ് സ്‌പേസ് ഫോഴ്‌സ് കേണലുമായ അനിൽ മേനോൻ, ദീർഘകാല ബഹിരാകാശ വാസം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠനം നടത്തും. സംഘം എട്ട് മാസത്തോളം ബഹിരാകാശ നിലയത്തിൽ തങ്ങുകയും വിവിധ ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യും. 2027 ഏപ്രിലിൽ സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തും.

