Friday, April 11, 2025

കുട്ടികളുടെ മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ അഞ്ച് വഴികള്‍

മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുട്ടികളുടെ അമിത ഫോണ്‍ ഉപയോഗം. അവധി ദിവസങ്ങളിലും മറ്റും പുറത്തേക്ക് പോയി കളിക്കാനോ കൂട്ടുകാരൊടൊപ്പം ചെലവഴിക്കാനോ കൂട്ടാക്കാതെ കുട്ടികള്‍ അധിക സമയവും ഫോണിലും ലാപ്ടോപ്പിലും കണ്ണുംനട്ടിരിക്കുകയാണ്. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാനായി സ്വീകരിക്കേണ്ട അഞ്ച് വഴികളെപ്പറ്റിയാണ് ഇനി പറയുന്നത്.

സ്‌കാവഞ്ചര്‍ ഹണ്ട്

കുട്ടികളുടെ കണ്ണുകെട്ടി അവരുടെ കൈയ്യിലേക്ക് ഓരോ സാധനങ്ങള്‍ വെച്ച് കൊടുക്കുക. അവയെ സ്പര്‍ശിച്ച് അതെന്താണെന്ന് പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന രസകരമായ കളിയാണിത്.

ഫാബ്രിക് പീസ് കളര്‍

വിവിധ നിറങ്ങള്‍ അടങ്ങിയ കുറച്ച് ഫാബ്രിക് കഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക. ശേഷം അത് ഏത് നിറമാണെന്ന് തിരിച്ചറിയാനും നിറങ്ങളുടെ പേരിന്റെ സ്ഥാനത്ത് ആ കഷണങ്ങള്‍ ഒട്ടിക്കാനും അവരോട് ആവശ്യപ്പെടാം. ഇതിലൂടെ അവര്‍ പുതിയ വാക്കുകള്‍ പഠിക്കും.

ബബിള്‍ പ്ലേ ആര്‍ട്ട്

വീട്ടിനുള്ളില്‍ ഒരു ബബില്‍ പ്ലേ ആര്‍ട്ട് ഗ്യാലറി ഒരുക്കുക. ശേഷം ബബിള്‍ ഉപയോഗിച്ച് ഓരോ രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടണം. വിവിധ നിറത്തിലുള്ള ബബിളുകള്‍ ഉപയോഗിച്ച് വലിയ ക്യാന്‍വാസില്‍ നിങ്ങള്‍ക്കും രൂപങ്ങളോ പാറ്റേണുകളോ നിര്‍മ്മിക്കാവുന്നതാണ്.

ബോര്‍ഡ് ഗെയിം

കുടുംബത്തോടൊപ്പം കളിക്കാന്‍ കഴിയുന്ന ബോര്‍ഡ് ഗെയിമുകള്‍ നിര്‍മ്മിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടാവുന്നതാണ്. ഇതിലൂടെ നിറങ്ങളും ആകൃതിയും മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയും.

പാര്‍ട്ടി ടേബിള്‍

കുട്ടികളെ പ്രഭാതഭക്ഷണം, ലഞ്ച്, ഡിന്നര്‍ എന്നിവ കഴിക്കുന്നതിന്റെ മര്യാദകളെപ്പറ്റി പഠിപ്പിക്കാന്‍ പാര്‍ട്ടി ടേബിള്‍ ഒരുക്കുന്നതിലൂടെ സാധിക്കും. സ്വന്തമായി പാര്‍ട്ടി ടേബിള്‍ ഒരുക്കാന്‍ ആദ്യം കുട്ടികളോട് പറയണം. അതിലൂടെ എങ്ങനെ ഭക്ഷണം വിളമ്പണമെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്നും അവര്‍ മനസിലാക്കും.

 

 

Latest News