Monday, November 25, 2024

ഹമാസിന്റെ ആക്രമണം ഇസ്രയേല്‍ക്കാരുടെ തിരുനാള്‍ ദിനത്തില്‍ 

ഇസ്രയേല്‍ക്കാരുടെ തിരുനാള്‍ ദിനമായ ‘സിംചത് തോറ’ യിലാണ് ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണം. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം, 1973 ഒക്‌ടോബർ 6-ന്, ഇസ്രയേല്‍ക്കാരുടെ ‘യോം കിപ്പൂര്‍’  തിരുനാള്‍ ദിനത്തില്‍ അറബ് രാജ്യങ്ങളായ ഈജിപ്തും സിറിയയും ഇസ്രായേൽ സേനയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നു വായിക്കുക.

ഇസ്രയേല്‍ക്കാരുടെ തിരുനാള്‍ ദിനമായ ‘സിംചത് തോറ’ യിലാണ് ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണം. ‘തോറയ്‌ക്കൊപ്പം/ആനന്ദിക്കുന്നു’ എന്നാണ് സിംചത് തോറയുടെ അര്‍ത്ഥം. യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളെയാണ്‌ തോറ എന്നു വിളിക്കുന്നത്‌. തോറ വായനകളുടെ വാർഷിക ചക്രം ആഘോഷിക്കുകയും അതിന്റെ സമാപനവും അടയാളപ്പെടുത്തുകയും ചെയ്യുന്ന തിരുനാള്‍ ദിനമായിരുന്നു ശനിയാഴ്ച.

പാലസ്തീന്‍ അനുകൂല ഭീകരസംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയത് സമീപ വർഷങ്ങളിലെ ഏറ്റവും ശക്തമായ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇസ്രയേൽ സൈന്യത്തിൻ്റെ വാഹനങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഹമാസ് അംഗങ്ങൾ നുഴഞ്ഞുകയറുകയായിരുന്നു. ഇതോടൊപ്പം ആക്രമണം നടത്തുകയും ചെയ്തു.

ശനിയാഴ്ച ഹമാസ് നടത്തിയ ആദ്യ ഘട്ട ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റത്തിനു പുറമെ  ഗാസ മുനമ്പിൽ നിന്ന് നിരന്തരമായ മിസെെൽ ആക്രമണവും ഭീകരര്‍ നടത്തി. ഹമാസ് തീവ്രവാദികള്‍ ഇസ്രായേൽ പൗരന്മാർക്ക് നേരെ വെടിയുതിർക്കുന്നതും അവരുടെ വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ തോക്കുധാരികൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിച്ച് വീടുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും കാണാന്‍  കഴിയും.

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം, 1973 ഒക്‌ടോബർ 6-ന്, ഇസ്രയേല്‍ക്കാരുടെ ‘യോം കിപ്പൂര്‍’  തിരുനാള്‍ ദിനത്തില്‍ അറബ് രാജ്യങ്ങളായ ഈജിപ്തും സിറിയയും ഇസ്രായേൽ സേനയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിച്ചു.

Latest News