ഗാസയിലെ ഹമാസ് ഭീകരരില്‍ നിന്ന് മോചിതരായ സഹോദരങ്ങളാണ് ഇറ്റായി, മിയ റെഗേവ് എന്നിവര്‍. ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്റെ നേതൃത്വത്തിലുള്ള യുഎന്‍ അംബാസഡര്‍മാരുടെ പ്രതിനിധി സംഘവുമായി അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി.
ഗാസയിലേക്കുള്ള തട്ടിക്കൊണ്ടുപോകലിന്റെ നിമിഷം മുതല്‍ ഗാസയില്‍ താമസിച്ച 50-ലധികം ദിവസങ്ങള്‍ തങ്ങള്‍ കടന്നുപോയ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് അവര്‍ വെളിപ്പെടുത്തി. ഹമാസ് ഭീകരര്‍ തന്നോട് കാണിച്ച ക്രൂരതയെക്കുറിച്ച് മിയ റെഗെവ് വിശദമായി പറഞ്ഞു. പരിക്കേറ്റ തന്റെ കാലില്‍ തട്ടി അവര്‍ തന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തതായി അവള്‍ പറഞ്ഞു.
‘അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇസ്രായേല്‍ സൈന്യം എന്നെ രക്ഷിക്കാന്‍ വന്നാല്‍, എന്നെ ഉടന്‍ വെടിവയ്ക്കുമെന്ന് എന്നെ നിരീക്ഷിക്കുന്ന ഭീകരന്‍ എല്ലാ ദിവസവും എന്നോട് പറഞ്ഞുകൊണ്ടിരുന്നു’. മിയ വെളിപ്പെടുത്തി.
‘നിങ്ങള്‍ യഥാര്‍ത്ഥ താരങ്ങളാണ്. നിങ്ങളുടെ ധൈര്യവും ശക്തിയും ഞങ്ങളെ എല്ലാവരെയും അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നു’. ഇറ്റായി, മിയ സഹോദരങ്ങളോട് എര്‍ദാന്‍ റെഗെവ് പറഞ്ഞു.