യുക്രേനിയന്‍ സ്വദേശിയും റിട്ടയേര്‍ഡ് നഴ്സുമായ നാദിയ ടൈവോനിയുക്ക് എന്ന തൊണ്ണൂറുകാരി പറയുന്നത്, തന്റെ ജീവിതകാലത്ത്, തന്റെ ഓര്‍മ്മയില്‍, ഇത് രണ്ടാം തവണയാണ് മോസ്‌കോ യുക്രെയ്നെ ആക്രമിക്കുന്നതെന്നാണ്.
‘മാസങ്ങള്‍ നീണ്ട പിരിമുറുക്കത്തിന് ശേഷം ഫെബ്രുവരി 24 ന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ സൈനികരോട് യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ടപ്പോള്‍, ഞാന്‍ മൂന്ന് ദിവസം തുടര്‍ച്ചയായി കരഞ്ഞു. എന്റെ ബന്ധുക്കള്‍ക്ക് എന്നെ സമാധാനിപ്പിക്കേണ്ടതായും വന്നു’. തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തന്റെ മകന്റെ വീടിന്റെ അടുക്കളയില്‍ ഇരുന്നുകൊണ്ട് ടൈവോനിയുക്ക് ന്യൂസ് റിപ്പോര്‍ട്ടറോട് പറഞ്ഞു.
1931-ല്‍ യുക്രെയ്നിലെ വോളിന്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് ടൈവോനിയുക്ക് ജനിച്ചത്. ആ സമയത്ത്, പടിഞ്ഞാറന്‍ വോളിന്‍ പോളണ്ടിന്റെ ഭാഗമായിരുന്നു. ടിവോനിയൂക്കിന്റെ മാതാപിതാക്കള്‍ കഠിനാധ്വാനികളായ കര്‍ഷകരായിരുന്നു. അവര്‍ക്ക് അവിടെ ധാരാളം വളര്‍ത്തുമൃഗങ്ങളും സ്ഥലവും ഉണ്ടായിരുന്നു.
‘പക്ഷേ റഷ്യക്കാര്‍ (സോവിയറ്റ് യൂണിയന്‍) വന്ന് എല്ലാം നശിപ്പിച്ചു. അവരുടെ നേതാവ് ജോസഫ് സ്റ്റാലിന്‍ പോളണ്ടിനെ വിഭജിക്കാന്‍ 1939-ല്‍ നാസി ജര്‍മ്മനിലെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഒരു കരാര്‍ ഉണ്ടാക്കി. കമ്മ്യൂണിസ്റ്റ് മോസ്‌കോ ഇപ്പോഴത്തെ പടിഞ്ഞാറന്‍ യുക്രെയ്ന്‍ പിടിച്ചടക്കി. ഉടന്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും അവരുടെ വരുതിയിലാക്കാനും ശ്രമം തുടങ്ങി’. ടിവോനിയൂക്ക് ഓര്‍മ്മിക്കുന്നു.
ടിവോനിയൂക്കിന്റെ ഗ്രാമമായ റിവ്‌നെ സോവിയറ്റ്-പോളണ്ട് അതിര്‍ത്തിയിലായിരുന്നെങ്കിലും പോളണ്ടുമായുള്ള എല്ലാവിധ സമ്പര്‍ക്കവും മോസ്‌കോ നിരോധിച്ചു. അതോടെ ടിവോനിയൂക്കിന് പോളണ്ടിലെ ബന്ധുക്കളുമായുള്ള ബന്ധവും നഷ്ടപ്പെട്ടു.
1941-ല്‍ നാസി ജര്‍മ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു. ജര്‍മ്മന്‍ തടങ്കല്‍പ്പാളയത്തില്‍ ടിവോനിയൂക്കിന്റെ പിതാവ് തടവിലാക്കപ്പെട്ടു. പക്ഷേ അദ്ദേഹം രക്ഷപ്പെട്ട് റെഡ് ആര്‍മിയില്‍ ചേരുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങി.
1945-ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, പുതുതായി ഏറ്റെടുത്ത യുക്രേനിയന്‍ പ്രദേശങ്ങളില്‍ മോസ്‌കോ ഒരു ശേഖരണ പ്രചാരണം ആരംഭിച്ചു. അതിലൂടെ ടിവോനിയൂക്കിന്റെ കുടുംബത്തിന്റെ കുതിരകളും ഭൂരിഭാഗം സ്ഥലവും കളപ്പുരയും പോലും നഷ്ടപ്പെട്ടു. ‘പിന്നീട് മിച്ചമുള്ള കൃഷിഭൂമിയില്‍ കൂട്ടത്തോടെ കഠിനമായി അധ്വാനിക്കുകയായിരുന്നു’. ടിവോനിയൂക്ക് ഓര്‍മ്മിക്കുന്നു. ‘കാടാണ് ഞങ്ങളെ ജീവനോടെ നിലനിര്‍ത്തിയതെന്ന് പറയാം…ഠ. ടിവോനിയൂക്ക് കൂട്ടിച്ചേര്‍ത്തു.
പിന്നീട് അവര്‍ ഒരു നഴ്സായി, 43 വര്‍ഷം പടിഞ്ഞാറന്‍ യുക്രേനിയന്‍ നഗരമായ ലുട്സ്‌കില്‍ ജോലിയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച് മക്കളോടൊപ്പം താമസം തുടങ്ങി. ടെലിവിഷനില്‍ റഷ്യന്‍ അധിനിവേശത്തിന്റെ ക്രൂര ദൃശ്യങ്ങള്‍ വീക്ഷിക്കുമ്പോഴും ടിവോനിയൂക്കയുടെ മനസില്‍ രണ്ടാം റഷ്യന്‍ അധിനിവേശത്തെ ചെറുത്ത്, യുക്രെയ്ന്‍ വിജയിക്കുമെന്ന വിശ്വാസം തന്നെയാണ്.