ഇസ്രായേലില്‍ ഒക്ടോബര്‍ 7-ന് നടന്ന അസാധാരണമായ സംഭവവികാസങ്ങളെക്കുറിച്ച് ഡാന്‍ പീര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് നോവ. ഭീകരമായ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട മിഖാല്‍, യുവാല്‍, ഇതായ് എന്നിവര്‍, പകര്‍ത്തിയ വീഡിയോ ക്ലിപ്പുകള്‍ ചേര്‍ന്നതാണ് സിനിമ. ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ ഭയാനകമായ മണിക്കൂറുകളില്‍ ഈ യുവജനങ്ങള്‍ കണ്ടതിന്റെയും അനുഭവിച്ചതിന്റെയും രേഖപ്പെടുത്തപ്പെട്ട ഒരു അടയാളമായി ഈ സിനിമ അവശേഷിക്കും.
അതിജീവിച്ചവരുടെ കഥകള്‍ അവരുടെ വാക്കുകളില്‍
പോര്‍ച്ചുഗലിലാണ് മിഖാല്‍ ഒഹാന താമസിക്കുന്നത്. അവളുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7 ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ ഇസ്രായേലില്‍ എത്തി. ഒക്ടോബര്‍ ഏഴിന് രാത്രി സംഗീതനിശയ്ക്കിടെ തലങ്ങും വിലങ്ങും മിസൈലുകള്‍ പതിച്ചു. അപ്പോഴേയ്ക്കും സംഗീതം നിലച്ചു. നിലത്ത് കിടക്കാനും തല സംരക്ഷിക്കാനും ഞങ്ങളോട് പലരും പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലായില്ല. എന്റെ സുഹൃത്തുക്കളോടൊപ്പം, ഞങ്ങള്‍ പാര്‍ക്കിംഗ് സ്ഥലത്തേയ്ക്ക് ഓടി. തീവ്രവാദികള്‍ വരുന്നു എന്ന് ആളുകള്‍ ആക്രോശിച്ചു. പാര്‍ട്ടിക്കായി സജ്ജീകരിച്ചിരിക്കുന്ന ചെറിയ പോലീസ് ഷാക്കിലേയ്ക്ക് ഞങ്ങള്‍ ഓടിക്കയറി. ഒരു പോലീസുകാരി ചെറിയ ജനാലയില്‍ നിന്ന് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, അവള്‍ നിലവിളിക്കാന്‍ തുടങ്ങി, ‘നിങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍, ഇവിടെ നിന്ന് ഇറങ്ങി ഓടുക.’ ഞാനും എന്റെ സുഹൃത്തും ഒരു നിമിഷം പരസ്പരം നോക്കിയ ശേഷം കാറെടുത്ത് പാഞ്ഞു.
ഞങ്ങള്‍ 232 റൂട്ടിലേക്ക് എത്തിയപ്പോള്‍ ഹമാസിന്റെ ക്രൂരതകള്‍ കണ്ടു. മൃതദേഹങ്ങള്‍ നിലത്ത് നിരന്നു കിടക്കുന്നു. കാറുകള്‍ കത്തി നശിച്ചു കിടക്കുന്നു. ചുറ്റിലും രക്തത്തിന്റെ രൂക്ഷ ഗന്ധം. ഭീകരര്‍ അടുത്ത് വന്ന് വെടിയുതിര്‍ക്കാന്‍ തുടങ്ങി, ഞങ്ങള്‍ കാര്‍ ഉപേക്ഷിച്ച് ഓടി. ഓടുന്നതിനിടെ കാലിന് വെടിയേറ്റു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രക്ഷിക്കാന്‍ സൈന്യം എത്തിയത്. തുടര്‍ന്ന് മുറിവുകള്‍ ഉണങ്ങുന്നതിനായി രണ്ടാഴ്ച ആശുപത്രിയില്‍ ചെലവഴിച്ചു. ഏതാനും ആഴ്ചകള്‍ വിശ്രമിച്ചു. ശേഷം പാരീസിലേയ്ക്ക് തിരിച്ചു. ഏറെ സഹിച്ചെങ്കിലും മിഖാലിന്റെ അതിശയകരമായ പ്രതിരോധം, അവള്‍ കണ്ടുമുട്ടുന്ന എല്ലാവരെയും പ്രചോദിപ്പിക്കുന്നു.
പ്രചോദിപ്പിക്കുന്ന പ്രതിരോധശേഷി
യുവാലിന്റെ കഥയും അങ്ങേയറ്റം ഹൃദയസ്പര്‍ശിയാണ്. പിന്തുടര്‍ന്നു വന്ന ഭീകരരെ സധൈര്യം നേരിട്ട കഥയാണ് അവളുടേത്. കൂട്ടത്തോടെയെത്തിയ തീവ്രവാദികള്‍ വായുവില്‍ റൈഫിളുകള്‍ വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മിഖാല്‍ വിവരിക്കുന്നു. അവര്‍ വെടിവച്ചിട്ടും അവള്‍ വാഹനം നിര്‍ത്തിയില്ല.
ഞങ്ങളുടെ പിന്നിലുള്ള കാറുകള്‍ക്ക് നേരെയും ഭീകരര്‍ വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. അവരെ രക്ഷിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പലയിടത്തും പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു. ഭയാനകമായ കാഴ്ചകളായിരുന്നു ചുറ്റിലും. എങ്കിലും ഭീകരരില്‍ വിദഗ്ധമായി യുവാലും രക്ഷപെട്ടു.
യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ഭീകരാക്രമണങ്ങളെ അതിജീവിച്ചവരുടെ കഥകളും അനുഭവങ്ങളും യുദ്ധമുഖത്ത് പലവിധ വ്യാകുലതകളാല്‍ കഴിയുന്നവര്‍ക്ക് ധൈര്യവും പ്രചോദനവുമാകുമെന്ന് തീര്‍ച്ച.