Tuesday, November 26, 2024

ഇന്ത്യ സൈറ്റ് മുതൽ പേ ടി എം വരെ: വിജയ് ശേഖർ ശർമ്മയുടെ വിജയവഴിത്താരയിലൂടെ

ലോകരാജ്യങ്ങൾക്കു മുന്നിൽ കാലത്തോടൊപ്പം സഞ്ചരിച്ച് തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മാതൃരാജ്യവും. വ്യാവസായിക-സാമൂഹിക-സാമ്പത്തികമേഖലകളിലെല്ലാം ചലനം സൃഷ്ടിക്കാൻ ഇതിനോടകം ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ വളർച്ചയിലെ സുപ്രധാനമായ ഒരു ഏടാണ് ഇ-പേയ്മെൻറ് രംഗത്തുള്ള രാജ്യത്തെ കുതിച്ചുചാട്ടം. അതായത് ഗൂഗിൾപേ, ഫോൺപേ തുടങ്ങി വിവിധ സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിന്റെ വളർച്ച. ഇന്ത്യയുടെ യു.പി.ഐ ലോകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ഇ-പേയ്മെൻറ് സംവിധാനമാണ്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്.

ഇതേപോലെ നിരവധി ഇ-പേയ്മെൻറ് സംവിധാനങ്ങൾ നമുക്ക് സുപരിചിതവും നമ്മൾ അവയുടെ ഉപഭോക്താക്കളുമാണ്. ഇത്തരത്തിൽ നമുക്ക് സുപരിചിതമായ ഒരു ഇ-പേയ്മെൻറ് സംവിധാനമാണ് ‘പേടിഎം.’ ഈ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താത്ത ആളുകൾ വളരെ കുറവാണ് എന്നതും യാഥാർഥ്യം. അതിനാൽ ഇന്ത്യയിലെ പ്രമുഖ പേയ്മെന്റ് ആപ്പായ പേടിഎം സ്ഥാപിച്ച വ്യക്തിയെക്കുറിച്ചറിയാം.

വിജയ് ശേഖർ ശർമ്മ – ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള ഒരു വ്യവസായപ്രമുഖനാണ്. ഇദ്ദേഹത്തിന്റെ ദീർഘനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് പേടിഎം. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ പരാജയം നേരിട്ട് അതിനെ അതിജീവിച്ചവർ മാത്രമാണ് ലോകത്തിൽ വിജയം നേടിയിട്ടുള്ളത്. വിജയ് ശർമ്മയുടെ ജീവിതവും ഇതുപോലൊക്കെ തന്നെയായിരുന്നു; എന്നാൽ ഒരു വ്യത്യാസം മാത്രം. അദ്ദേഹം പലവട്ടം ജീവിതത്തിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ പാരാജയത്തിന് വഴങ്ങുന്ന ആളായിരുന്നില്ല വിജയ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹത്തിന് നിസ്സാരജോലികൾ പോലും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഉയർത്തുന്നതിനും വിജയത്തിന്റെ അടുത്ത പോയിന്റിലേക്ക് മുന്നേറാൻ കൂടുതൽ ഊർജ്ജവും വീര്യവും നൽകുന്നതിനും കാരണമായതായി വിജയ് ശർമ്മ പറയുന്നു.

ഡൽഹി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി-ടെക് ബിരുദം നേടിയ വിജയ്, 1997-ൽ കോളേജ് പഠനകാലഘട്ടത്തിൽ തന്നെ സ്വന്തമായി ഒരു സംരംഭം ആരംഭിച്ചു. indiasite.net എന്ന വെബ്സൈറ്റിലൂടെയായിരുന്നു ഈ ചുവടുവയ്പ്പ്. രണ്ടു വർഷങ്ങൾക്കുശേഷം അത് ഒരു മില്യൻ യു.എസ് ഡോളറിന് അദ്ദേഹം വിറ്റു. പിന്നീട് 2000-ത്തിൽ 97 കമ്മ്യൂണിക്കേഷൻസ് എന്നത് ആരംഭിച്ചു. ഇതിൽ വാർത്തകൾ, ക്രിക്കറ്റ് സ്കോറുകൾ, റിങ്ടോണുകൾ, തമാശകൾ, പരീക്ഷാഫലങ്ങൾ എന്നിവ പ്രക്ഷേപണം ചെയ്തു. എന്നാൽ ഇത് വിജയിയെ കടബാധ്യതയിലേക്ക് തള്ളിയിട്ടു. ഒരിക്കൽ ശർമ്മ സമ്പാദിച്ചതെല്ലാം ഏതാണ്ട് ഇതോടെ നഷ്ടപ്പെട്ടു.

തുടർന്ന് നീണ്ട പത്തുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് അദ്ദേഹം സംരംഭകനായി തിരികെയെത്തിയത്. 2011-ൽ, അദ്ദേഹം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും പേയ്മെന്റ് സേവനങ്ങൾ നൽകുന്ന പേയ്മെന്റ് ഗേറ്റ്വേയായ പേടിഎം സ്ഥാപിച്ചു. ഇത് വിജയ് ശർമ്മയുടെ വലിയൊരു തിരിച്ചുവരവായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഈ ആപ്പ് അതിവേഗം സ്വീകരിച്ചതിനാൽ, ആരംഭിച്ച് ഒരുവർഷത്തിനുള്ളിൽ പ്ലാറ്റ്ഫോമിൽ ദശലക്ഷക്കണക്കിന് വാലറ്റുകൾ സൃഷ്ടിക്കാൻ പേടിഎമ്മിനു കഴിഞ്ഞു. 2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പേടിഎം ഉപയോഗവും ഡിമാൻഡും കുതിച്ചുയർന്നു. 2017 നവംബറോടെ ഇതിന് 200 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു. ഇ-കൊമേഴ്സ് ബിസിനസായ പേടിഎം മാളും ഡിജിറ്റൽ ബാങ്കായ പേടിഎം പേയ്മെന്റ് ബാങ്കും ശർമ്മ സ്ഥാപിച്ചു. ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായെയും, സോഫ്റ്റ്ബാങ്കിന്റെ മസയോഷി പുത്രനെതുമാണ് തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.

ടൈം മാഗസിന്റെ ‘ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് ആളുകളുടെ’ പട്ടികയായ ‘2017 ടൈം 100’ൽ ശർമ്മ ഇടംപിടിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ 2018-ലെ ‘എന്റർപ്രണർ ഓഫ് ദ ഇയർ’ അവാർഡ്, 2016-ലെ കോർപ്പറേറ്റ് എക്സലൻസിനുള്ള ഇ.ടി. അവാർഡുകളിൽ ‘ഇന്റപ്രണർ ഓഫ് ദ ഇയർ’, ‘ജിക്യു മാൻ ഓഫ് ദ ഇയർ’ എന്നിങ്ങനെ ഒന്നിലധികം വ്യവസായ ബഹുമതികളും വിജയ് നേടിയിട്ടുണ്ട്.

രഞ്ചിന്‍ ജെ. തരകന്‍

Latest News