ഹമാസിന്റെ അടിവേര് വരെ ഇളക്കിയ അതി തീവ്രമായ കരയുദ്ധത്തിന് ശേഷം തങ്ങളുടെ യുദ്ധതന്ത്രം അടുത്ത ഘട്ടത്തിലേക്ക് മാറ്റാനൊരുങ്ങി ഇസ്രായേല്‍ സൈന്യം. പരക്കെയുള്ള നാശം ലക്ഷ്യം വച്ച രണ്ടാം ഘട്ടത്തിന് ശേഷം കേന്ദ്രീകൃതമായ ലക്ഷ്യങ്ങള്‍ ഉന്നം വച്ച് കൊണ്ടുള്ള മൂനാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍ സേന. ഗാസാ മുനമ്പിന്റെ തെക്ക് ഭാഗം കേന്ദ്രീകരിച്ചാണ് യുദ്ധത്തിന്റെ മൂന്നാം ഘട്ടം പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്.
വടക്കന്‍ ഗാസയിലും ഹമാസിന്റെ മുന്‍ ശക്തി കേന്ദ്രമായ ഗാസ സിറ്റിയിലും ഹമാസിന്റെ സംഘടിത സൈനിക സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു എന്ന IDF ന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂനാം ഘട്ടത്തിലേക്ക് കടക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ തീരുമാനം.
ഗസ്സയുടെ വടക്ക് ഭാഗത്ത് ഇപ്പോഴും തീവ്രവാദികളും ആയുധങ്ങളും ഉണ്ടെങ്കിലും, അവര്‍ സംഘടിത സൈനിക ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നില്ല. ഞങ്ങളുടെ നേട്ടങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ആ മേഖലയില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഗാസ മുനമ്പില്‍ സെന്‍ട്രല്‍ ക്യാമ്പുകളുടെ പ്രദേശത്തും തെക്കന്‍ ഗാസ മുനമ്പില്‍ ഖാന്‍ യൂനിസ് പ്രദേശത്തുമാണ് ഇസ്രായേല്‍ സേന ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത്. ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി വ്യക്തമാക്കി
ഈ വരുന്ന വര്‍ഷം സൈന്യം ഗാസയെ രണ്ടായി വിഭജിക്കും അതില്‍ ഒന്ന് വിഭജന രേഖയെ പ്രതിരോധിക്കാന്‍ വിന്യസിക്കുമ്പോള്‍ മറ്റേത്, വടക്ക് നിന്ന് തെക്കന്‍ ഗാസയിലേക്ക് നീങ്ങാന്‍ തീവ്രവാദികള്‍ തുരങ്കങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിക്കും.
പ്രായോഗികമായി ഇതിന്റെ അര്‍ത്ഥം ഒരുപാട് സൈനികര്‍ നാട്ടിലേക്ക് മടങ്ങും എന്നാണ്. യുദ്ധം തുടങ്ങിയതിനു ശേഷം തീര്‍ത്തും അവഗണിക്കപ്പെട്ട ഇസ്രായേലി സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുവാന്‍ ഇങ്ങനെ ഡിസ്ചാര്‍ജ് ചെയ്യുന്ന സൈന്യം നാട്ടിലെ തൊഴില്‍ മേഖലയിലേക്ക് ചേക്കേറും.
യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് യുദ്ധ തന്ത്രം മാറ്റുകയും, തങ്ങളുടെ അടുത്ത പദ്ധതി എന്താണെന്നു ശത്രുവിന് ഊഹിക്കാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുക എന്നാണ് പുതിയ പദ്ധതി കൊണ്ട് ഇസ്രായേല്‍ സൈന്യം ഉദ്ദേശിക്കുന്നത്.
മധ്യ, തെക്കന്‍ ഗാസയില്‍ ഐഡിഎഫ് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍, അത് മുന്‍ ഘട്ടങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രഹസ്യാന്വേഷണ ശേഖരണം, തുരങ്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്ലാസിഫൈഡ് മാര്‍ഗങ്ങള്‍, കൃത്യമായ സ്ട്രൈക്കുകള്‍, ഹമാസിന്റെ സൈനിക ശേഷി ഫലപ്രദമായി തകര്‍ക്കുമ്പോള്‍ സിവിലിയന്‍ അപകടങ്ങള്‍ കുറയ്ക്കല്‍ എന്നിവയാണവ.
എന്നാല്‍ യുദ്ധം കഴിഞ്ഞാലും വരും വര്‍ഷങ്ങളില്‍ ഇസ്രായേല്‍ സേന അതീവ ജാഗ്രത പാലിക്കുമെന്ന് ഉറപ്പാണ്. ലഭിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ക്ക് അനുസൃതമായി റെയ്ഡുകള്‍ നടത്തുക. മറ്റൊരു ഇസ്രായേലി വംശഹത്യ ഉണ്ടാവാതിരിക്കാന്‍, സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ഹമാസിനെ തടയുക എന്നതായിരിക്കും അവ.