കഴിഞ്ഞ 12 മാസങ്ങളില്‍, ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേര് ഏതാണെന്നറിയാമോ? വിവിധ ഭാഷകളില്‍ യേശുവിന്റെ അമ്മയുടെ ‘മേരി’ എന്ന പേര് വളരെ പ്രചാരത്തിലിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ മേരി, ഫ്രഞ്ചില്‍ മേരി, ലാറ്റിനില്‍ മരിയ, ഹീബ്രുവില്‍ മിറിയം, അറബിയില്‍ മറിയം, സ്‌കാന്‍ഡിനേവിയന്‍ ഭാഷയില്‍ മിയ എന്നിങ്ങനെ വിവിധ ഭാഷകളില്‍ യേശുവിന്റെ അമ്മയുടെ പേര് പ്രചാരത്തിലുണ്ട്.
കഴിഞ്ഞ 12 മാസത്തിനിടെ ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള പേരായിരുന്നു ‘മേരി’ എന്നത്. ഓസ്ട്രിയയിലെ ഏറ്റവും ജനപ്രിയമായ സ്ത്രീ നാമമാണ് മേരി. പോര്‍ച്ചുഗല്‍, റൊമാനിയ, കൊളംബിയ, പരാഗ്വേ, ഉറുഗ്വേ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ മരിയ എന്ന പേര് മുന്നിലാണ്. കൊച്ചു പെണ്‍കുട്ടികള്‍ക്ക് ‘മരിയ ആലീസ്’ എന്ന് പേരിടുന്നത് ബ്രസീലിലെ പതിവാണ്. മിയ എന്ന പേര് എസ്റ്റോണിയ, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇക്വഡോര്‍, പെറു, മാള്‍ട്ട എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്ട്. ഇപ്പോള്‍ ജോര്‍ജിയയില്‍ ഏറ്റവും പ്രചാരമുള്ള പേരാണ് മറിയം.
ഇസ്ലാമിക പാരമ്പര്യമുള്ള രാജ്യങ്ങളിലും യേശുവിന്റെ അമ്മയുടെ പേരിന് പ്രാധാന്യമുണ്ട്. അള്‍ജീരിയയിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സുകളിലും ‘മറിയം’ എന്ന പേര് ഒന്നാം സ്ഥാനത്താണ്.