Sunday, July 5, 2026

കിഴക്കൻ യുക്രൈനിലെ നഗരമായ കോൺസ്റ്റാന്റിനിവ്ക റഷ്യൻ സേന പിടിച്ചെടുത്തതായി റിപ്പോർട്ട്

കിഴക്കൻ യുക്രൈനിലെ വൻ വ്യവസായ കേന്ദ്രവും തന്ത്രപ്രധാന നഗരവുമായ കോൺസ്റ്റാന്റിനിവ്കയുടെ (Kostiantynivka) പൂർണ്ണ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡൊണെറ്റ്സ്ക് മേഖലയിലെ തങ്ങളുടെ മുന്നേറ്റത്തിൽ മോസ്കോ ദീർഘകാലമായി ലക്ഷ്യമിട്ടിരുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണിത്.

റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ചീഫ് ജനറൽ വലേരി ഗെരാസിമോവ് ആണ് വെള്ളിയാഴ്ച പ്രസിഡന്റ് വ്ലാഡിമിർ പുടിന് സമർപ്പിച്ച യുദ്ധ മുന്നേറ്റ റിപ്പോർട്ടിൽ ഈ നിർണായക വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രൈൻ യുദ്ധത്തിൽ, ഡൊണെറ്റ്സ്ക് മേഖലയുടെ പൂർണ്ണമായ മോചനത്തിനായി റഷ്യയുടെ ദക്ഷിണ സൈനിക വിഭാഗം ശക്തമായ ആക്രമണമാണ് നടത്തിവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

യുദ്ധ മുന്നണിയിലെ കമാൻഡ് പോസ്റ്റ് സന്ദർശിച്ച് മുതിർന്ന കമാൻഡർമാരിൽ നിന്ന് റിപ്പോർട്ടുകൾ സ്വീകരിച്ച പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, കോൺസ്റ്റാന്റിനിവ്കയുടെ പിടിച്ചടക്കൽ വളരെ തന്ത്രപ്രധാന നേട്ടമാണെന്ന് പ്രശംസിച്ചു. ഡോൺബാസ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത-വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യയുടെ എണ്ണ വ്യവസായ മേഖലകളെ ലക്ഷ്യമിട്ട് ഉക്രൈൻ നടത്തുന്ന ദീർഘദൂര ആക്രമണങ്ങൾക്ക് മറുപടിയായി അതിർത്തി പ്രദേശങ്ങളിലെ റഷ്യൻ സുരക്ഷാ മേഖലകളുടെ (Security zones) വ്യാപ്തി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പുടിൻ ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News