Saturday, June 7, 2025

കേരളത്തിൽ അടുത്ത മൂന്നുദിവസം കൂടി മഴയും വെയിലും തന്നെ

സംസ്ഥാനത്ത് മഴയും വെയിലും തുടരുമെന്നും മൂന്നുദിവസങ്ങൾക്കു ശേഷം ബംഗാൾ ഉൾക്കടലിലെയും വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെയും മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണമെന്നും അറിയിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

ശക്തമായ കാറ്റിനും സാധ്യത അറിയിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതുമായി ചേർന്ന മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗത്തിൽ ശക്തമായ കാറ്റ് മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ചുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് എവിടെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News