Wednesday, June 17, 2026

യുക്രൈനിലുടനീളമുള്ള റഷ്യൻ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു

യുക്രൈന്റെ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. “അമേരിക്കയ്ക്കും യൂറോപ്പിനും ലോകമെമ്പാടുമുള്ള എല്ലാവരും ഒരുമിച്ച് റഷ്യയെ സമ്മർദത്തിലാക്കി ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന കൃത്യമായ നിമിഷം ഇപ്പോഴാണ്” എന്നും സെലെൻസ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കീവ്, ലുട്‌സ്ക് നഗരം, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ടെർനോപിൽ മേഖല എന്നിവിടങ്ങളെയാണ് വ്യോമാക്രമണം ലക്ഷ്യമിട്ടത്. അതേസമയം, കീവ് ഭരണകൂടത്തിന്റെ ഭീകരാക്രമണങ്ങൾക്കു മറുപടിയായാണ് ആക്രമണങ്ങൾ നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധമന്ത്രാലയം പറഞ്ഞിരുന്നു. സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമ-കടൽ-കര ആയുധങ്ങൾ, ആക്രമണ ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് തങ്ങളുടെ സായുധസേന ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തുകയായിരുന്നു എന്ന് മന്ത്രാലയം അറിയിച്ചു.

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ അടുത്തിടെ നടത്തിയ ആക്രമണങ്ങൾക്കു മറുപടി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ആക്രമണം.

Latest News