Sunday, November 24, 2024

പുതുവര്‍ഷത്തിലെടുക്കുന്ന തീരുമാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നമ്മെ സഹായിക്കുന്ന ചില ഘടകങ്ങള്‍

ഈ പുതുവര്‍ഷം പുതിയ തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കട്ടെ. ചില കാര്യങ്ങള്‍ ചെയ്യാനും ചിലത് ചെയ്യാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പുകള്‍ ഓരോ വ്യക്തിയില്‍നിന്നും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, എടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ വ്യക്തിജീവിതത്തെ കൂടുതല്‍ ക്രമപ്പെടുത്താനുതകുന്നതാകണം. വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരുപാടുപേര്‍ വലിയ തീരുമാനങ്ങളെടുക്കും. എന്നാല്‍ അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലെത്തും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. അതിന് നമ്മെ സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇതാ…

1. തീരുമാനങ്ങളില്‍ വ്യക്തതയുണ്ടാകണം

തീരുമാനങ്ങളില്‍ വ്യക്തതയുണ്ടായിരിക്കണം. നാം ചെയ്യാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും അതിനോടുള്ള താത്പര്യവും ഉണ്ടാകണം. അതില്ലെങ്കില്‍, നാമെടുക്കുന്ന തീരുമാനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാനിടയുണ്ട്.

ഉദാഹരണത്തിന്, ആരോഗ്യപരമായ കാര്യങ്ങളിലെടുക്കുന്ന തീരുമാനം നമ്മെക്കൊണ്ട് സാധിക്കുന്നതായിരിക്കണം. അതില്‍ മാറ്റംവരണമെന്ന് നാം ആഗ്രഹിക്കുന്നതുമാകണം. എങ്കില്‍ മാത്രമേ ഉറച്ചുനില്‍ക്കാന്‍ നമുക്കു സാധിക്കൂ.

2. കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടാകണം

എടുക്കുന്ന തീരുമാനങ്ങളില്‍ പുരോഗതിയുണ്ടോ എന്നും മാറ്റംവരുത്തണമോ എന്നും കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടാകണം. അത് നമ്മുടെ സ്വഭാവത്തിലും ജോലിയിലും കാര്യമായ പുരോഗതിയുണ്ടാക്കും. നാമെടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളെയും ബാധിക്കുന്നതാണ്.

3. യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന തീരുമാനങ്ങളെടുക്കുക

നമുക്ക് ചെയ്യാനും നേടാനും സാധിക്കുന്നരീതിയിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അവസാനം ദുഖിക്കേണ്ടിവരും. നമ്മില്‍ സന്തോഷം നിലനിര്‍ത്തണമെങ്കില്‍ നമ്മുടെ കഴിവുകള്‍ക്ക് സാധിക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് കൂടുതല്‍ ഉത്തമം.

4. തീരുമാനങ്ങള്‍ സമയബന്ധിതമായിരിക്കട്ടെ

ചെയ്യാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തവും സമയബന്ധിതവുമായ തീരുമാനങ്ങളെടുക്കുക. കാരണം, അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്നും പാലിക്കാന്‍ സാധിക്കാത്തവരായി നാം മാറ്റപ്പെടാം. കാരണം ആ വര്‍ഷം മുഴുവനും നാം പാലിക്കേണ്ട തീരുമാനങ്ങളാണല്ലോ ഇവ. എടുത്ത തീരുമാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയും ഇടയ്ക്ക് നല്ലതാണ്.

 

Latest News