Sunday, November 24, 2024

മികച്ച രക്ഷാകർതൃത്വത്തിനായുള്ള പ്രതിജ്ഞകൾ

നമ്മുടെ മക്കൾ മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കളായ നാം. അതിന് മക്കൾക്ക് മാതൃകയാകേണ്ടവരാണ് ഓരോ മാതാപിതാക്കളും. അതിനുവേണ്ടി മാതാപിതാക്കളായ നമുക്ക് ചിലതു ചെയ്യാനാകും. അത്തരത്തിലൊന്നാണ് കുട്ടികളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാതാപിതാക്കൾ ചില പ്രതിജ്ഞകൾ എടുക്കുക എന്നത്. നല്ല വ്യക്തിത്വത്തിന് ഉടമകളാകാനും ഭാവിയിൽ നന്നായി ജീവിക്കാനും ഈ പ്രതിജ്ഞകൾ കുട്ടികൾക്ക് വളരെ സഹായകമാകും.

ചുവടെ നൽകിയിരിക്കുന്ന പ്രതിജ്ഞകൾ പാലിക്കുന്നതിലൂടെ നമുക്കും മികച്ച മാതാപിതാക്കളാകാം. ഓർക്കുക, പ്രതിജ്ഞകൾ പാലിക്കപ്പെടാനുള്ളതാണ്.

1. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ മഹത്വം ഞങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.

2. മറ്റുള്ളവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും വിട്ടുവീഴ്ച ചെയ്യാതെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും.

3. സത്യം അന്വേഷിക്കാനും അത് കണ്ടെത്താനും ഞങ്ങൾ എപ്പോഴും നിങ്ങളെ സഹായിക്കും.

4. വിദ്യാഭ്യാസത്തിനുള്ള എല്ലാ അവസരങ്ങളും ഞങ്ങൾ നിങ്ങൾക്കു നൽകും. നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും അതുവഴി ലോകത്തിന്റെ നന്മയ്ക്ക് സംഭാവന നൽകാനും നിങ്ങളെ പ്രാപ്തരാക്കും.

5. കലാപരമായ സ്വാതന്ത്ര്യത്തിനുള്ള അടിത്തറയും നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളും ഞങ്ങൾ നിങ്ങൾക്കു നൽകും.

6. പ്രാവിന്റെ വിശുദ്ധിയും സർപ്പത്തിന്റെ ജ്ഞാനവുംകൊണ്ട് ഞങ്ങൾ നിങ്ങളെ വളർത്തും.

7. പുതിയ അറിവുകൾ തേടാനും സാർവത്രികമായ അറിവും ജ്ഞാനവും വികസിപ്പിക്കാനും ഞങ്ങൾ പരിശ്രമിക്കും.

8. ദൈവികചിന്ത, ബോധ്യം, അഗാധമായ വിശ്വാസം എന്നിവയാൽ നിങ്ങളെ നിറയ്ക്കാൻ ഞങ്ങളും ആത്മീയമായി ഉയരും.

9. കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ഉത്തരവാദിത്വങ്ങൾ സ്വയം വഹിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിലും ഞങ്ങൾ നിങ്ങളുടെ പ്രയാസങ്ങളിലും പരാജയങ്ങളിലും നിങ്ങളുടെ കൂടെയുണ്ടാകും.

Latest News