Monday, January 20, 2025

‘ആകാശത്ത് ഒഴുകുന്ന നദി’: ബ്രിട്ടനിലെ പോണ്ട്‌സൈൽറ്റ് അണക്കെട്ട്

യു. കെ. യിലെ മൂന്ന് കൗണ്ടികളും രണ്ട് രാജ്യങ്ങളും കടന്നുപോകുന്ന ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അണക്കെട്ടാണ് തോമസ് ടെൽഫോർഡിന്റെ പോണ്ട്‌സൈൽറ്റ് അക്വഡക്റ്റ്. ‘ആകാശത്ത് ഒഴുകുന്ന നദി’ എന്നാണ് അതിന്റെ വിളിപ്പേര്. 1805 ൽ തുറന്ന ഇത് ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയതും നീളമുള്ളതുമായ ജലസംഭരണിയാണ്.

മനോഹരമായ ഈ അണക്കെട്ട് രൂപകൽപന ചെയ്യാനും നിർമിക്കാനും എടുത്ത കാലാവധി പത്ത് വർഷമായിരുന്നു. 12 അടി (3.7 മീറ്റർ) വീതിയുള്ള ഇത് ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും നീളമേറിയ ജലസംഭരണിയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കനാൽ അണക്കെട്ടുമാണ്. ഒരുവശത്ത് ജലപാതയ്‌ക്ക് അരികിലൂടെ ഒരു കാൽനടയും കടന്നുപോകുന്നു.

ഷ്രൂസ്ബറിയിലെ സെവേൺ നദിക്കും മെർസി നദിയിലെ ലിവർപൂൾ തുറമുഖത്തിനുമിടയിൽ വാണിജ്യബന്ധം സൃഷ്ടിക്കുന്ന ഒരു വ്യാവസായിക ജലപാതയായ എല്ലെസ്മിയർ കനാലിന്റെ മധ്യഭാഗത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഈ അണക്കെട്ട്.

സിവിൽ എഞ്ചിനീയർമാരായ തോമസ് ടെൽഫോർഡും വില്യം ജെസ്സോപ്പും ആണ് ഇതിന്റെ ശിൽപികൾ. ബ്രിട്ടനിലെ പ്രമുഖ വ്യാവസായിക സിവിൽ എഞ്ചിനീയർമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന ടെൽഫോർഡ് ഏറ്റെടുത്ത സിവിൽ എഞ്ചിനീയറിംഗിലെ ആദ്യത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ് ഈ അണക്കെട്ട്. കൂടുതൽ പരിചയസമ്പന്നനായ കനാൽ എഞ്ചിനീയറായ ജെസ്സോപ്പിന്റെ മേൽനോട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഡിസൈനിങ് മുതൽ നിർമാണം വരെ ഏകദേശം പത്തു വർഷമെടുത്ത ഈ ജോലിക്ക് ഏകദേശം 47,000 പൗണ്ട് ചിലവായി.

1805 നവംബർ 26 ന് പോണ്ട്‌സൈൽറ്റ് അക്വഡക്‌ട് ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തിന് 336 yd (307 m) നീളവും 12 ft (3.7 m) വീതിയും 5 ft 3 in (1.60 m) ആഴവുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ വിനോദ ബോട്ടിംഗ് ഗതാഗതം വർധിച്ചുതുടങ്ങി. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ബ്രിട്ടനിലെ സഞ്ചാരികളെ ഇവിടേക്ക് മാടിവിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ബ്രിട്ടനിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കനാലുകളിലൊന്നായി ഇത് മാറി.

മെർസി നദിയെയും ഡീ നദിയെയും ബന്ധിപ്പിക്കുന്നതിനുള്ള പരിഹാരമായി 1875 ൽ പണികഴിപ്പിച്ച ‘Pontcysylte Aqueduct’ എന്ന പേര് ‘നദിയെ ബന്ധിപ്പിക്കുന്ന പാലം’ എന്നാണ് അർഥമാക്കുന്നത്. 2009 ൽ ഇതിന് പൈതൃകപദവി ലഭിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഘടനയുടെ ഉത്തമ ഉദാഹരണമാണിത്. 200 വർഷമായി തുടർച്ചയായി ഈ അണക്കെട്ട് ഉപയോഗത്തിൽ ഉണ്ടെന്നുള്ളത് അതിശയകരമാണ്.

പ്ലാസിയിൽ നിന്ന് 15 മിനിറ്റ് ഡ്രൈവ് മാത്രമേ അക്വാഡക്‌റ്റിലേക്ക് ഉള്ളൂ. രണ്ടു മണിക്കൂർ നേരത്തേക്കുള്ള ബോട്ട് യാത്രയും ഇവിടെ ലഭ്യമാകും. കനാലിന്റെ മുകളിലെ ഹോഴ്സ് ഷൂ വെള്ളച്ചാട്ടം മാത്രമല്ല, ബെർവിനിലെ അടുത്തിടെ നവീകരിച്ച ചെയിൻ ബ്രിഡ്ജും ഈ യാത്രയുടെ എക്സ്ട്രാ പാക്കേജ് ആണ്.

പോണ്ട്‌സൈൽറ്റ് അക്വഡക്‌ട്, ലാങ്കോളെൻ കനാൽ എന്നിവ സന്ദർശിക്കാൻ ഇക്കാര്യങ്ങളൊക്കെത്തന്നെ ധാരാളം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News