ഫര്‍ഹാന്‍ അല്‍ ഖാദി എന്ന വ്യക്തി ഹമാസ് ബന്ദിയായി പത്തര മാസം കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹം അനുഭവിച്ച ക്രൂരതകളുടെ വിവരണം ഞെട്ടിക്കുന്നതായിരുന്നു. ഗാസ തുരങ്കങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഐഡിഎഫ് സൈന്യം എത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് തങ്ങളെ തടവിലാക്കിയിരുന്ന തീവ്രവാദികള്‍ പോയതെന്ന് അല്‍ ഖാദി വെളിപ്പെടുത്തി.
അല്‍ ഖാദിയെ രക്ഷിച്ച ഐഡിഎഫിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് കോര്‍പ്‌സ് പറഞ്ഞതനുസരിച്ച് അല്‍-ഖാദിയെ പിടികൂടിയവര്‍ അയാളെ ഒരു ഭൂഗര്‍ഭ മുറിയില്‍ ഉപേക്ഷിച്ചാണ് പോയത്. പോകുന്നതിന് മുമ്പ്, ഹമാസ് പ്രവര്‍ത്തകര്‍ ചുറ്റുമുള്ള തുരങ്കങ്ങള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നിറച്ചു. അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാലും ജീവനോടെ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനായിരുന്നു അത്.
ദിവസങ്ങള്‍ക്ക് ശേഷം ഐഡിഎഫ് സൈന്യം തുരങ്കങ്ങളില്‍ പ്രവേശിച്ചപ്പോള്‍, ”വെടിവെക്കരുത്! ഞാന്‍ ഫര്‍ഹാന്‍ ആണ്,” എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. ‘വാതിലിനു പുറത്ത് ഹീബ്രു കേട്ടപ്പോള്‍, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല’. അല്‍ ഖാദി രക്ഷപ്പെട്ട ഉടന്‍ പറഞ്ഞു. ബന്ദികളെ തേടി തെക്കന്‍ ഗാസയിലെ തുരങ്ക ശൃംഖലയില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് അല്‍ ഖാദിയെ രക്ഷപ്പെടുത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു.
ഒരു പാക്കേജിംഗ് പ്ലാന്റില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ഇയാളെ ഒക്ടോബര്‍ ഏഴിന് ഗാസ അതിര്‍ത്തിക്കടുത്തുള്ള കിബ്ബട്ട്‌സ് മാഗനില്‍ നിന്നാണ് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയത്. പത്തരമാസത്തില്‍ ഭൂരിഭാഗവും താന്‍ തടവിലായിരുന്നു എന്നും 52 വയസുകാരനായ അല്‍ ഖാദി പറഞ്ഞു. തടവിന്റെ തുടക്കത്തില്‍, മറ്റ് നിരവധി ബന്ദികളോടൊപ്പം ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകള്‍ നിലയില്‍ തടവിലാക്കിയിരുന്നതായി അല്‍-ഖാദി പറഞ്ഞു.
‘ഏകദേശം രണ്ട് മാസത്തിന് ശേഷം, തീവ്രവാദികള്‍ എന്നെ ഒരു തുരങ്കത്തിലേക്ക് മാറ്റി. ഞാന്‍ അവിടെ തനിച്ചായിരുന്നു, എനിക്ക് ചുറ്റും തീവ്രവാദികള്‍ മാത്രമായിരുന്നു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ലായിരുന്നു. ഭീകരര്‍ മുഖംമൂടി ധരിച്ചിരുന്നു, എനിക്ക് ഭക്ഷണം നല്‍കി, കൂടുതലും റൊട്ടി കഷ്ണങ്ങളായിരുന്നു. വളരെ കുറച്ച് ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുറ്റിലും എപ്പോഴും ഇരുട്ടായിരുന്നു. സൂര്യനെ കണ്ടിട്ടേയില്ല. മാസത്തിലൊരിക്കല്‍ മാത്രമാണ് കുളിക്കാന്‍ അനുവദിച്ചിരുന്നത്’. അനുഭവിച്ച ക്രൂരതകളെ വേദനയോടെ അദ്ദേഹം ഓര്‍ത്തെടുത്തു.
ഭീകരര്‍ ഒരിക്കല്‍ തന്റെ കാലില്‍ വെടിവെച്ചതായും അല്‍ ഖാദി വെളിപ്പെടുത്തി. കൂടാതെ ബന്ദിയാക്കപ്പെട്ട ഒരു യഹൂദന്റെ മരണത്തിന് അല്‍ ഖാദി സാക്ഷിയായി. ഒക്ടോബര്‍ 7 ന് ഹമാസ് തട്ടിക്കൊണ്ടുപോയ 251 ബന്ദികളില്‍ 104 പേര്‍ ഗാസയില്‍ തുടരുന്നു. മരിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ച 34 പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ. ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ഭീകരര്‍ തെക്കന്‍ ഇസ്രായേലില്‍ ഇരച്ചുകയറി 1,200 ഓളം പേരെ കൊലപ്പെടുത്തിയതാണ് ഒക്ടോബര്‍ ഏഴിലെ ഞെട്ടിക്കുന്ന ആക്രമണം.
നവംബര്‍ അവസാനത്തോടെ വെടിനിര്‍ത്തല്‍ സമയത്ത് 105 സാധാരണക്കാരെ ഹമാസ് മോചിപ്പിച്ചു, അതിനുമുമ്പ് നാല് ബന്ദികളെ മോചിപ്പിച്ചിരുന്നു. എട്ട് ബന്ദികളെ സൈന്യം ജീവനോടെ രക്ഷിച്ചു, ബന്ദികളാക്കിയ 30 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. 2014 ലും 2015 ലും സ്ട്രിപ്പില്‍ പ്രവേശിച്ച രണ്ട് ഇസ്രായേലി സിവിലിയന്മാരും 2014 ല്‍ കൊല്ലപ്പെട്ട രണ്ട് ഐഡിഎഫ് സൈനികരുടെ മൃതദേഹങ്ങളും ഇപ്പോഴും ഹമാസിന്റെ കൈവശമുണ്ട്.