Thursday, May 15, 2025

സൈന്യത്തിന് വേണ്ടി വലകള്‍ നെയ്ത് യുക്രേനിയക്കാര്‍

ഇപ്പോള്‍ ഒരു കൂട്ടം യുക്രേനിയക്കാര്‍, റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന തങ്ങളുടെ സൈന്യത്തെ പിന്തുണയ്ക്കാന്‍, സൈന്യത്തിലേക്ക് അയച്ചു നല്‍കാന്‍ വലകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. വില്ലേജ് ഹാളില്‍ നടക്കുന്ന വല നിര്‍മ്മാണ ശില്പശാലയില്‍ നിരവധിയാളുകള്‍ എത്തുന്നുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഓര്‍ഗനൈസര്‍ ഒലെഗ് ഷുമിഹിന്‍ പറഞ്ഞത്.

‘ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതെ തന്നെ സൈന്യത്തിന്റെ ഭാഗമാവുകയാണ് ഞങ്ങള്‍’. അദ്ദേഹം പറഞ്ഞു. ‘നമുക്കെല്ലാവര്‍ക്കും കുടുംബങ്ങളും സുഹൃത്തുക്കളുമുണ്ട്. യുക്രെയ്‌നില്‍ ഞങ്ങള്‍ക്ക് അറിയാവുന്നവരും സ്‌നേഹിക്കുന്നവരുമായ ധാരാളം ആളുകളുണ്ട്. അവര്‍ക്കെല്ലാം വേണ്ടിയാണത്. പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളെ, ഞങ്ങള്‍ക്കുവേണ്ടി പോരാടുന്ന സൈന്യത്തെ പിന്തുണയ്ക്കാന്‍ ഇത് ഒരു പ്രധാന കാര്യമാണെന്ന് ഞാന്‍ കരുതുന്നു’. അദ്ദേഹം പറഞ്ഞു.

3 മീറ്റര്‍ (10 അടി): 10 മീറ്റര്‍ (33 അടി) അനുപാതത്തിലാണ് വല നെയ്യുന്നത്. ശൈത്യകാലത്തെ അതിജീവിക്കാന്‍ കൂടിയുള്ള രീതിയിലാണ് വല നിര്‍മ്മിക്കുന്നത്. തങ്ങളുടെ ഒളി സങ്കേതങ്ങള്‍ മറയ്ക്കാനും റഷ്യന്‍ ഡ്രോണുകളില്‍ നിന്ന് അദൃശ്യമാകാനും ടാങ്കുകള്‍ മറയ്ക്കാനും കൈവശമുള്ളതെല്ലാം മറയ്ക്കാനും അവര്‍ ഈ വലകള്‍ അവര്‍ ഉപയോഗിക്കും. എല്ലാ വാരാന്ത്യങ്ങളിലുമാണ് സന്നദ്ധപ്രവര്‍ത്തകര്‍ കൂട്ടമായെത്തി ആവശ്യമുള്ളത്ര വലകള്‍ നിര്‍മ്മിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഈ സന്നദ്ധസേവനത്തില്‍ പങ്കാളികളാവുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

Latest News