Saturday, August 1, 2026

നൈജീരിയയിൽ സുരക്ഷാ പരിശോധന: അനധികൃത ആയുധങ്ങൾ നശിപ്പിച്ചു

അനധികൃത ആയുധങ്ങളുടെ വ്യാപനം മൂലം രാജ്യത്തുണ്ടാകുന്ന സുരക്ഷാ വെല്ലുവിളികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, പിടിച്ചെടുത്ത 2,819 അനധികൃതവും കാലഹരണപ്പെട്ടതുമായ ആയുധങ്ങൾ നശിപ്പിച്ചതായി നൈജീരിയൻ ആയുധ നിയന്ത്രണ ഏജൻസി അറിയിച്ചു. ആയുധങ്ങൾ വീണ്ടും ഉപയോഗശൂപ്യമാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്തുവെച്ചാണ് ഇവ പൂർണ്ണമായി നശിപ്പിച്ചത് എന്ന് ഏജൻസി മേധാവി ജോൺസൺ കൊകുമൊ വ്യക്തമാക്കി.

രാജ്യത്ത് നിലനിൽക്കുന്ന കൊള്ളയടി, തട്ടിക്കൊണ്ടുപോകലുകൾ, കലാപങ്ങൾ, വർഗീയ സംഘർഷങ്ങൾ എന്നിവയ്ക്ക് ആയുധങ്ങളുടെ അനധികൃത ഒഴുക്കാണ് പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 2021-ൽ ഏജൻസി ആരംഭിച്ചതിനു ശേഷം ഇതുവരെ 21,000-ത്തിലധികം അനധികൃത ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ 19,000-ത്തിലധികം ആയുധങ്ങൾ ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞു.

രാജ്യത്ത് കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ആയുധങ്ങൾ നശിപ്പിക്കുന്ന ഈ നടപടി കർശനമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News