Tuesday, January 21, 2025

പുതുവർഷത്തിലെടുക്കുന്ന തീരുമാനങ്ങൾ പൂർത്തിയാക്കാൻ നമ്മെ സഹായിക്കുന്ന ചില ഘടകങ്ങള്‍

ഈ പുതുവർഷം പുതിയ തീരുമാനങ്ങളെടുക്കാൻ നമുക്കു സാധിക്കട്ടെ. ചില കാര്യങ്ങൾ ചെയ്യാനും ചിലത് ചെയ്യാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയിൽനിന്നും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ വ്യക്തിജീവിതത്തെ കൂടുതൽ ക്രമപ്പെടുത്താൻ ഉതകുന്നതാകണം.

വർഷത്തിന്റെ തുടക്കത്തിൽ ഒരുപാടുപേർ വലിയ തീരുമാനങ്ങളെടുക്കും. എന്നാൽ അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലെത്തും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കണം. അതിന് നമ്മെ സഹായിക്കുന്ന ചില നിർദേശങ്ങൾ ഇതാ…

1. തീരുമാനങ്ങളിൽ വ്യക്തതയുണ്ടാകണം   

തീരുമാനങ്ങളിൽ വ്യക്തതയുണ്ടായിരിക്കണം. നാം ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും അതിനോടുള്ള താൽപര്യവും ഉണ്ടാകണം. അതില്ലെങ്കിൽ, നാം എടുക്കുന്ന തീരുമാനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാനിടയുണ്ട്.

ഉദാഹരണത്തിന്, ആരോഗ്യപരമായ കാര്യങ്ങളിലെടുക്കുന്ന തീരുമാനം നമ്മെക്കൊണ്ട് സാധിക്കുന്നതായിരിക്കണം. അതിൽ മാറ്റം വരണമെന്ന് നാം ആഗ്രഹിക്കുന്നതുമാകണം. എങ്കിൽമാത്രമേ അതിൽ ഉറച്ചുനിൽക്കാൻ നമുക്കു സാധിക്കൂ.

2. കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടാകണം   

എടുക്കുന്ന തീരുമാനങ്ങളിൽ പുരോഗതിയുണ്ടോ എന്നും മാറ്റം വരുത്തണമോ എന്നും കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടാകണം. അത് നമ്മുടെ സ്വഭാവത്തിലും ജോലിയിലും കാര്യമായ പുരോഗതിയുണ്ടാക്കും. നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളെയും ബാധിക്കുന്നതാണ്.

3. യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന തീരുമാനങ്ങളെടുക്കുക

നമുക്ക് ചെയ്യാനും നേടാനും സാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അവസാനം ദുഃഖിക്കേണ്ടിവരും. നമ്മിൽ സന്തോഷം നിലനിർത്തണമെങ്കിൽ നമ്മുടെ കഴിവുകൾക്കു സാധിക്കുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതാണ് കൂടുതൽ ഉത്തമം.

4. തീരുമാനങ്ങൾ സമയബന്ധിതമായിരിക്കട്ടെ

ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തവും സമയബന്ധിതവുമായ തീരുമാനങ്ങളെടുക്കുക. അല്ലെങ്കിൽ ജീവിതത്തിൽ ഒന്നും പാലിക്കാന്‍ സാധിക്കാത്തവരായി നാം മാറ്റപ്പെടാം. കാരണം, ആ വർഷം മുഴുവനും നാം പാലിക്കേണ്ട തീരുമാനങ്ങളാണല്ലോ ഇവ. എടുത്ത തീരുമാനങ്ങൾ പൂർത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയും ഇടയ്ക്ക് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News