34.93 മീറ്റർ ഉയരമുള്ള, കോഴിയുടെ ആകൃതിയിലുള്ള ഭീമാകാരമായ ഒരു കെട്ടിടം. ഫിലിപ്പീൻസിലെ കാമ്പ്യൂസ്റ്റോഹാനിൽ ആണ് സംഭവം. കാമ്പ്യൂസ്റ്റോഹാൻ ഹൈലാൻഡ് റിസോർട്ടിന്റെ ഭാഗമായ ഈ ഘടനയിലുള്ള കെട്ടിടം ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ്. കൂടാതെ, അതിഥികൾക്കായി ആധുനികരീതിയിൽ സജ്ജീകരിച്ച 15 മുറികളും ഇവിടെയുണ്ട്. പ്രദേശത്തെ കോഴിപ്പോര് വ്യവസായത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉടമ റിക്കാർഡോ കാനോ ഗ്വാപോ ടാൻ വ്യത്യസ്തമായ ഈ നിർമിതിക്ക് ശ്രമിച്ചത്.
ഫിലിപ്പീൻസിലെ നീഗ്രോസ് ഓക്സിഡന്റലിൽ സ്ഥിതിചെയ്യുന്ന ശാന്തമായ പട്ടണമാണ് കാമ്പ്യൂസ്റ്റോഹൻ. 34.93 മീറ്റർ ഉയരവും 12.13 മീറ്റർ വീതിയും 28.17 മീറ്റർ നീളവുമുള്ള ഭീമാകാരമായ ഈ ഘടന ഔദ്യോഗികമായി ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കെട്ടിടമാണ്. കാമ്പ്യൂസ്റ്റോഹാൻ ഹൈലാൻഡ് റിസോർട്ടിന്റെ ഭാഗമായ ഇത് എയർ കണ്ടീഷനിംഗ്, വലിയ ടിവികൾ, ഹോട്ട് ഷവറുകൾ എന്നിവ പോലുള്ള ആധുനിക സൗകര്യങ്ങളുള്ള 15 മുറികളെ ഉൾക്കൊള്ളുന്നു. 2023 ജൂണിൽ ആരംഭിച്ച് ആറുമാസത്തെ ആസൂത്രണത്തിനും നിർമാണത്തിനും ശേഷം 2024 സെപ്റ്റംബറിൽ പണി പൂർത്തീകരിച്ചപ്പോൾ കെട്ടിടം ഗിന്നസ് വേൾഡ് റെക്കോർഡ് പദവി നേടി. ഭീമൻ കോഴിയെക്കൂടാതെ, റിസോർട്ടിൽ ഒരു വേവ് പൂൾ, നീന്തൽക്കുളങ്ങൾ എന്നിവയുമുണ്ട്. ഇത് വിനോദസഞ്ചാരികളുടെ ഒരു പുതിയ പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.
2010 ൽ താനും ഭാര്യ നിതയും റിസോർട്ടിനായി സ്ഥലം വാങ്ങിയതോടെയാണ് ടാന്റെ യാത്ര ആരംഭിച്ചത്. റോഡുകളും വൈദ്യുതിയും പരിമിതമാണെങ്കിലും ഈ സ്ഥലം മനംമയക്കുന്ന പർവതകാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു.
ഭീമാകാരമായ കോഴിയുടെ രൂപകൽപനയും ആസൂത്രണവും പൂർത്തിയാക്കാൻ ആറു മാസമെടുത്തു. 2023 ജൂൺ പത്തിന് നിർമാണം ആരംഭിച്ചു. ഈ പ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും പ്രോജക്റ്റ് ടീമിന് കണക്കിലെടുക്കേണ്ടതായിവന്നെങ്കിലും വെല്ലുവിളികൾക്കിടയിലും, കോഴിയുടെ ആകൃതിയിലുള്ള കെട്ടിടം 2024 സെപ്റ്റംബർ എട്ടിന് പൂർത്തിയാക്കി. അങ്ങനെ ലോകത്തിലെ, കോഴിയുടെ ആകൃതിയിലുള്ള ഏറ്റവും വലിയ കെട്ടിടത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് പദവി ഈ കെട്ടിടം സ്വന്തമാക്കി.
റിസോർട്ടിന്റെ വിചിത്രമായ രൂപകൽപന അതിന്റെ അതുല്യമായ ചാരുതയുടെ തുടക്കം മാത്രമാണ്.