Monday, May 26, 2025

ചരിത്രത്തിൽ ഈ ദിനം: മെയ് 26

1897 മെയ് 26 നാണ് ബ്രാം സ്റ്റോക്കറുടെ ഗോത്തിക് നോവൽ ‘ഡ്രാക്കുള’ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ കൃതിയാണ് പിന്നീട് വാമ്പയർ ഹൊറർ സിനിമയുടെയും സാഹിത്യകൃതികളുടെയും അടിസ്ഥാനമായി മാറിയത്. ഹൊറർ സാഹിത്യകൃതികളിലെ ഏറ്റവും ജനപ്രീതിയാർജിച്ച കൃതി എന്ന നേട്ടം ഡ്രാക്കുളയ്ക്കു ലഭിച്ചിരുന്നു. കത്തുകൾ, ഡയറിക്കുറിപ്പുകൾ, പത്രലേഖനങ്ങൾ എന്നിവയിലൂടെയാണ് നോവൽ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. അക്കാലമത്രയും നിലനിന്നിരുന്ന എഴുത്തുശൈലികളെ പൊളിച്ചെഴുതുകയായിരുന്നു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവൽ. വായനക്കാരെ മുഴുവൻ ഭീതിയുടെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഈ നോവൽ പിന്നീട് പല ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടു.

1923 മെയ് 26 നാണ് ആദ്യമായി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ദി 24 അവേഴ്സ് ഓഫ് ലെ മാൻസ് എന്ന റേസിംഗ് മത്സരം ആരംഭിക്കുന്നത്. ഫ്രാൻസിലെ ലെ മാൻസ് പട്ടണത്തിനുസമീപം വർഷംതോറും നടക്കുന്ന സ്പോർട്സ് കാർ റേസ് ആണിത്. ലോകത്തിലെതന്നെ എറ്റവും പഴക്കമുള്ള എൺഡ്യുറൻസ് റേസിംഗ് ഇവന്റ് കൂടിയാണിത്. നിശ്ചിത ദൂര ഓട്ടമത്സരങ്ങളിൽനിന്നു വ്യത്യസ്തമായി 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന കാറാണ് ഇതിലെ വിജയി. ഈ ഇനം 1953 മുതൽ 1992 വരെ സ്പോർട്ട്സ് കാർ ചാമ്പ്യൻഷിപ്പിന്റെ ഭാഗവും 2011 ൽ ഇന്റർനാഷണൽ ലേ മെൻസ് കപ്പിന്റെ ഭാഗവും 2012 മുതൽ എഫ് ഐ എ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗവുമായിരുന്നു.

1927 മയ് 26 ന് ഫോർഡ് മോട്ടോർ കമ്പനിയുടെ മോഡൽ ടി എന്ന വാഹനത്തിന്റെ ഉൽപാദനം അവസാനിപ്പിച്ചു. 1908 ലാണ് മോഡൽ ടി അവതരിപ്പിക്കപ്പെട്ടത്. മോഡൽ ടി എന്ന വാഹനം വില കുറഞ്ഞതും പ്രവർത്തിപ്പിക്കാൻ ലളിവും ഈടുനിൽക്കുന്നതുമായിരിക്കണമെന്ന് ഹെന്റ് ഫോർഡ് ആഗ്രഹിച്ചു. അക്കാലത്ത് വൻതോതിൽ ഉൽപാദിപ്പിക്കപ്പെട്ട വാഹനങ്ങളിലൊന്നായിരുന്നു മോഡൽ ടി. വൻതോതിലുള്ള ഉൽപാദനം കാരണം ഹെന്റി ഫോർഡ് തന്റെ ഉപഭോക്താക്കൾക്ക് ഉൽപാദനലാഭം നൽകിയതിനാൽ ഫോർഡ് മോട്ടോർ കമ്പനിക്ക് 260 ഡോളർനും 850 ഡോളർണും ഇടയിൽ വാഹനം വിൽക്കാൻ കഴിഞ്ഞു. വനേഡിയം സ്റ്റീൽ എന്നറിയപ്പെടുന്ന ഭാരം കുറഞ്ഞതും എന്നാൽ ശക്തവുമായ അലോയ് ഇത്രയും വിപുലമായി ഉപയോഗിച്ച ആദ്യവാഹനങ്ങളിലൊന്നാണ് മോഡൽ ടി. ഈ മെച്ചപ്പെടുത്തലുകളെല്ലാം തന്നെ ലോകത്തെ കൂടുതൽ നഗരജീവിതത്തിലേക്കു നീങ്ങാൻ അനുവദിച്ചു. എല്ലാ മോഡലുകളും കറുപ്പ് നിറത്തിലായിരുന്നു എന്നതാണ് പൊതുമിഥ്യ. എന്നാൽ അതിനെ തിരുത്തിക്കൊണ്ട് ഹെന്റി ഫോർഡ് പറഞ്ഞത്, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഏതു നിറത്തിലേക്കും മാറ്റാനുള്ള എളുപ്പത്തിനാണെന്നാണ്. 1920 കളുടെ തുടക്കത്തിൽ ലോകത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ പകുതിയിലധികം ഫോർഡ് കാറുകളായിരുന്നു. ഒന്നരക്കോടിയോളം മോഡൽ ടി വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു. ഉൽപാദനത്തിന്റെ അവസാനത്തെ ആദരിക്കുന്നതിനായി 1927 മെയ് 26 ന് ഒരു ചടങ്ങ് നടന്നു. അതൊരു യുഗാവസാനമായി കണക്കാക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News