ഇന്ന് ലോക ഫുട്‌ബോള്‍ ദിനം. ഫുട്‌ബോളില്‍ എല്ലാ മേഖലയിലെയും ടീമുകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടന്നതിന്റെ നൂറ്റിയൊന്നാം വാര്‍ഷികമാണ് ഇന്ന്. ഈ ദിവസം ലോക ഫുട്‌ബോള്‍ ദിനമായി ആഘോഷിക്കാന്‍ യു എൻ ആണ് തീരുമാനിച്ചത്.
ലോകജനതയെ കാലങ്ങളായി ആവേശത്തിലാക്കുന്ന, വിസ്മയിപ്പിക്കുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്നാണ് ഫുട്‌ബോളിന്റെ വിശേഷണം. ലോകത്ത് എല്ലായിടത്തും ഒറ്റഭാഷയാണ് ഫുട്‌ബോളിന്. പ്രായ-ലിംഗ-ദേശ-ഭാഷാവ്യത്യാസങ്ങളില്ലാത്ത ഒറ്റവികാരം. 2024 മെയ് ഏഴിനാണ് ഐക്യരാഷ്ട്ര സഭ, മെയ് 25 ലോക ഫുട്‌ബോള്‍ ദിനമായി ആഘോഷിക്കാനുള്ള പ്രമേയം പാസ്സാക്കിയത്.
1924 ലെ പാരിസ് ഒളിംപിക്‌സിലാണ് ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള ഫുട്‌ബോള്‍ ടീമുകള്‍ ആദ്യമായി ഒരു ടൂര്‍ണമെന്റില്‍ മത്സരിച്ചത്. മെയ് 25 നായിരുന്നു ഈ പോരാട്ടം. 1924 ജൂണ്‍ ഒൻപതിനായിരുന്നു ഫൈനല്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്തി ഉറുഗ്വെ ജേതാക്കളായി.