കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറ് സീറ്റുകളിൽ മുന്നേറ്റം നടത്തി യുഡിഎഫ് അധികാരത്തിലേക്ക് കുതിക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം എൽഡിഎഫ് 39 സീറ്റുകളിലും എൻഡിഎ ഒരു സീറ്റിലുമാണ് മുന്നിട്ടുനിൽക്കുന്നത്. പകുതിയിലധികം സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം അണപൊട്ടിയിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

