Friday, July 3, 2026

കേരളത്തിൽ പരക്കെ മഴ തുടരുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജൂലൈ ഏഴ് വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നും ജൂലൈ ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച വടക്കൻ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ ഏഴ് വരെ കേരളത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശനിയാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News