യുദ്ധത്തിൽ തകർന്ന ഗാസയ്ക്ക് സഹായം നൽകുന്ന പുതിയ ഫൗണ്ടേഷന് 500 മില്യൺ ഡോളർ നൽകുന്നതിനെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നതായി അറിയിച്ച് രണ്ട് മുൻ യു എസ് ഉദ്യോഗസ്ഥർ. യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ (യു എസ് എ ഐ ഡി) നിന്നും ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുള്ള (ജി എച്ച് എഫ്) പണം വരുമെന്നാണ് ഇവർ അറിയിച്ചത്.
സഹായവിതരണ കേന്ദ്രങ്ങൾക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പും ജി എച്ച് എഫിന്റെ കഴിവും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച ചില ഉദ്യോഗസ്ഥർ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗവും ക്ഷാമഭീഷണിയിലാണെന്ന മുന്നറിയിപ്പുകൾക്കിടയിൽ കഴിഞ്ഞ ആഴ്ച മുതലാണ് ജി എച്ച് എഫ് സഹായവിതരണം പുനരാരംഭിച്ചത്.

