കടുത്ത ഉപരോധങ്ങൾക്കും സൈനിക നടപടികൾക്കും ശേഷവും ഇറാന്റെ പക്കൽ ഇപ്പോഴും 21 അല്ലെങ്കിൽ 22% മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്ന് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ഒരാഴ്ചയായി ഇറാൻ അയൽരാജ്യങ്ങൾക്ക് നേരെ ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. വെള്ളിയാഴ്ച എൻ. ബി. സി. ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“അവർക്ക് ഇപ്പോഴും ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. ചില മിസൈലുകളും ഡ്രോണുകളും ഇറാന്റെ പക്കലുണ്ട്. ശതമാനക്കണക്കിൽ നോക്കുകയാണെങ്കിൽ അവരുടെ ആകെ മിസൈലുകളുടെ ഏകദേശം 21 അല്ലെങ്കിൽ 22% വരുമത്.” – ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പൂർണ്ണമായി ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

