Thursday, July 9, 2026

ദക്ഷിണ ചൈനയിൽ കനത്ത പ്രളയം: മെയ്സാക് ചുഴലിക്കാറ്റിൽ മരണം 39 ആയി; അണക്കെട്ടുകൾ തകർന്നു

ദക്ഷിണ ചൈനയിലുണ്ടായ ശക്തമായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. ‘മെയ്സാക്’ എന്ന് നാമകരണം ചെയ്ത ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയാണ് മേഖലയെ പ്രളയത്തിലാഴ്ത്തിയത്.

നാന്നിങ് (Nanning) നഗരത്തിന് കിഴക്കുള്ള പ്രധാന അണക്കെട്ടുകളിലൊന്ന് തകർന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മാത്രം 26 പേർ മരണപ്പെട്ടു. ഗുവാങ്‌സി (Guangxi) മേഖലയിൽ ഒമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച മുതൽ പെയ്ത റെക്കോർഡ് മഴയിൽ ജലാശയങ്ങൾ കവിഞ്ഞൊഴുകുകയും ആയിരക്കണക്കിന് ആളുകൾ വീടുകളിൽ കുടുങ്ങുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിൽ 10 മുതൽ 40 സെന്റിമീറ്റർ വരെയും, അതിതീവ്ര മഴ ലഭിച്ച ഇടങ്ങളിൽ 90 സെന്റിമീറ്ററിലധികം (35 ഇഞ്ച്) മഴയുമാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News