Saturday, August 1, 2026

പാക്കിസ്ഥാനിൽ മഞ്ഞുവീഴ്ചയിൽപ്പെട്ട് പ്രശസ്ത പർവ്വതാരോഹകൻ നിർമൽ പുർജയടക്കം പത്ത് പേരെ കാണാതായി

ലോകപ്രശസ്ത പർവ്വതാരോഹകൻ നിർമൽ പുർജ അടങ്ങുന്ന പത്തം​ഗ സംഘത്തെ പാക്കിസ്ഥാനിലെ ബ്രോഡ് പീക്ക് പർവ്വതനിരകളിൽ ഉണ്ടായ മഞ്ഞുവീഴ്ചയിൽ കാണാതായി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഘം സഞ്ചരിച്ചിരുന്ന പാതയിലേക്ക് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം പർവ്വതാരോഹകരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ പർവ്വതാരോഹണ സംഘം അറിയിച്ചു.

വിദേശികളും നേപ്പാൾ സ്വദേശികളുമായവരാണ് കാണാതായ സംഘത്തിലുള്ളത്. 8,047 മീറ്റർ ഉയരമുള്ള ബ്രോഡ് പീക്ക് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പർവ്വതങ്ങളിൽ ഒന്നാണ്.

കാണാതായവർക്കായുള്ള തിരച്ചിൽ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന 14 പർവ്വതങ്ങൾ വേഗത്തിൽ കയറി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് കാണാതായ നിർമൽ പുർജ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News