Friday, April 11, 2025

Featured

മാസങ്ങളോളം നീണ്ട ആസൂത്രണം, ഓണ്‍ലൈന്‍ ഡയറിയില്‍ പദ്ധതിയുടെ വിശദീകരണം! കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത പതിനെട്ടുകാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു

ബഫല്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ 10 കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത വെള്ളക്കാരനെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പുകളില്‍ നിന്നാണ് ഇതിനു മുമ്പും ഇതേ ആക്രമണം നടത്താന്‍...

‘അഫ്ഗാനിസ്ഥാനില്‍ ഒരു സ്ത്രീയായിരിക്കുക എന്നത് ഒരു കുറ്റകൃത്യമാണ്’!

'തെരുവിലൂടെ നടക്കുമ്പോള്‍ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ട് ആളുകള്‍ എന്നെ സമീപിക്കുന്നത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു'. സോറയ എന്ന യുവതി പറയുന്നു. 'ഞാന്‍ സന്ദര്‍ശിച്ച തയ്യല്‍ക്കാരന്‍ പോലും അയാളോട് സംസാരിക്കുന്നതിന് മുമ്പ് മുഖം മറയ്ക്കാന്‍...

കിഴക്കന്‍ ആഫ്രിക്കയിലെ വരള്‍ച്ച: ഇവരുടെ കഷ്ടപ്പാടുകള്‍ക്ക് തുല്യമായ മറ്റൊന്നില്ല

വടക്കന്‍ കെനിയയിലെ തുര്‍ക്കാനയിലെ ലോമോപുത്ത് ഗ്രാമത്തില്‍, ഗ്രാമീണര്‍ മഴയ്ക്കായി കാത്തിരിക്കുകയാണ്, പ്രാര്‍ത്ഥിക്കുകയാണ്. പക്ഷേ മഴ പെയ്യുന്നില്ല. ഇതിപ്പോള്‍ നാലാം സീസണിലും മഴ ലഭിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ കിഴക്കന്‍ ആഫ്രിക്ക അടുത്ത പതിറ്റാണ്ടുകളില്‍ കണ്ട...

ഷിറീന്‍ അബു അഖ്ല: യുദ്ധത്തിന്റെയും സമാധാനത്തിന്റെയും മുഖവും ശബ്ദവും

ഷിറീന്‍ അബു അഖ്ല എന്നത് അക്ഷരാര്‍ത്ഥത്തില്‍ അറബ് ലോകത്തെ ഒരു സുപരിചിത പേരായിരുന്നു. 24 മണിക്കൂര്‍ അറബി ഭാഷാ ടെലിവിഷന്‍ രൂപാന്തരപ്പെടുത്തിയ അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ പ്രദേശത്തും പുറത്തുമുള്ള കാഴ്ചക്കാരുടെ ഇടയില്‍ അവളുടെ...

സെര്‍ജി സ്റ്റാഖോവ്സ്‌കി: സ്വന്തം രാജ്യത്തെ പ്രതിരോധിക്കാന്‍ ഓടിയെത്തിയ യുക്രേനിയന്‍ ടെന്നീസ് താരം

മാതാപിതാക്കളുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ അവധി ആഘോഷിക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു സെര്‍ജി സ്റ്റാഖോവ്സ്‌കി. ആ സമയത്ത് യുക്രേനിയന്‍ തലസ്ഥാനമായ കൈവിലെ തന്റെ വീടിന് പുറത്ത് സ്ഫോടന ശബ്ദം കേള്‍ക്കാമായിരുന്നു. റഷ്യന്‍ ആക്രമണമായിരുന്നു അത്. ആ...

യുക്രെയ്ന്‍ ഉപരോധം: റഷ്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നത് ഇങ്ങനെയൊക്കെ

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് റഷ്യക്ക് ഇതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഫെബ്രുവരി മുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. ആ ആഘാതം റഷ്യയിലെ...

ബഹുഭാര്യത്വം: നിന്ദ്യമായ ആചാരത്തിനെതിരെ ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ പോരാടുന്നു

തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭര്‍ത്താവ് മറ്റൊരു ഭാര്യയെ സ്വീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 28 കാരിയായ ഒരു മുസ്ലീം യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വ സമ്പ്രദായത്തെ ലോക ശ്രദ്ധയില്‍പ്പെടുത്തി. ദ്വിഭാര്യത്വത്തിന്റെയോ ബഹുഭാര്യത്വത്തിന്റെയോ...

എന്തുകൊണ്ടാണ് മെയ് 9 വിജയദിനം റഷ്യയ്ക്ക് വളരെ പ്രധാനമായത്

1945 ല്‍ നാസി ജര്‍മ്മനിക്കെതിരായ വിജയം അടയാളപ്പെടുത്തിക്കൊണ്ട്, മെയ് 9 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറിലെയും റഷ്യയിലുടനീളമുള്ള നഗരങ്ങളിലെയും സൈനിക പരേഡ് ഒരു വാര്‍ഷിക പരിപാടിയായി മാറിയിരിക്കുന്നു. വ്ളാഡിമിര്‍ പുടിന്റെ കീഴില്‍, ഈ വിജയദിനം,...

സ്ത്രീകളുടെ മുഖം, താലിബാന്റെ ഏറ്റവും പുതിയ നിയന്ത്രണം

സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളുടെ നീണ്ട നിരയ്ക്ക് പേരുകേട്ട കാബൂളിലെ ലൈസി മറിയം മാര്‍ക്കറ്റില്‍, സ്ത്രീകള്‍ മുഖംമറച്ചുകൊണ്ട് വസ്ത്രം ധരിക്കണമെന്ന താലിബാന്റെ ഏറ്റവും പുതിയ കല്‍പ്പനയുടെ വാര്‍ത്ത ഉച്ചയായിട്ടും എത്തിയിരുന്നില്ല. കടകളില്‍ ഷോപ്പിംഗിനെത്തിയവരില്‍...

ഏഴ് വര്‍ഷം മുമ്പ് സൊമാലിയയില്‍ നിന്ന് രക്ഷപ്പെട്ട് യുക്രൈനിലെത്തി, ഇപ്പോള്‍ വീണ്ടും മറ്റൊരു പലായനം! രണ്ടാംതവണ അഭയാര്‍ത്ഥികളായി മാറേണ്ടിവന്ന ഒരു യുവകുടുംബം

ഫെബ്രുവരി 24, മേഘാവൃതമായ ഒരു വ്യാഴാഴ്ച രാവിലെ റഷ്യന്‍ സൈന്യം യുക്രേനിയന്‍ തലസ്ഥാനത്ത് ബോംബാക്രമണം തുടങ്ങിയപ്പോള്‍, തന്റെ ഭാര്യ ഏഴ് വയസ്സുള്ള മകളെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ, മുഹമ്മദ് അബ്ദി കീവില്‍ ജോലിക്ക്...

ഉപരോധം ഏര്‍പ്പെടുത്തുന്ന ആഘാതത്തില്‍ നിന്ന് രക്ഷതേടാന്‍ സമ്പന്നരായ റഷ്യക്കാര്‍ ദുബായിലേക്ക് പലായനം ചെയ്യുന്നു; കാരണങ്ങള്‍ പലത്

യുക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധത്തിന്റെ ആഘാതത്തില്‍ നിന്ന് രക്ഷപെടാനായി പലായനം ചെയ്യുന്ന സമ്പന്നരായ റഷ്യക്കാരുടെ സങ്കേതമായി മാറിയിരിക്കുകയാണിപ്പോള്‍ ദുബായ്. റഷ്യയിലെ ശതകോടീശ്വരന്മാരും സംരംഭകരും വലിയ അളവില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) എത്തിച്ചേരുന്നുണ്ടെന്ന് ബിസിനസ്സ്...

യുദ്ധമേഖലയില്‍ നിന്ന് ദുര്‍ബലരായവരെ ഒഴിപ്പിക്കാന്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തുന്ന മനുഷ്യസ്‌നേഹികള്‍

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ മുന്‍നിര പട്ടണമായ പോപാസ്നയില്‍ ഏകദേശം 2,000 സാധാരണക്കാര്‍ യുദ്ധത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 മുതല്‍ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികള്‍ കൈവശം വച്ചിരിക്കുന്ന ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് നഗരങ്ങള്‍ക്കിടയിലാണ്...

കാണാതായ പ്രിയപ്പെട്ടവര്‍ക്കായുള്ള നിരാശാജനകമായ കാത്തിരിപ്പില്‍ യുക്രേനിയന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍

വീര ക്രിവോഷെങ്കോ എന്ന സ്ത്രീയുടെ മരുമകനാണ് വലേരി കുക്‌സയെങ്കിലും സ്വന്തം മകനെപ്പോലെ തന്നെയായിരുന്നു അവന്‍ അവര്‍ക്ക്. അവരിപ്പോള്‍ തന്റെ മകനെ തിരിച്ചുകിട്ടാന്‍ വേണ്ടി വീടിന്റെ മുന്‍വാതിലിനടുത്ത് നിലത്ത് മുട്ടുകുത്തി കൈകള്‍ കൂട്ടി പ്രാര്‍ത്ഥിക്കുകയാണ്. റഷ്യക്കാരില്‍...

സെല്ലാറുകളിലൊളിച്ച് നിസ്സഹായരായ കുടുംബങ്ങള്‍, പരിക്കേറ്റ സൈനികരാല്‍ നിറഞ്ഞ് ആശുപത്രി വാര്‍ഡുകള്‍! യുക്രൈനിലെ കാര്‍ഷിക പട്ടണമായ ലിസിചാന്‍സ്‌കിലെ കാഴ്ചകള്‍

ഡോണ്‍ബാസ് മേഖലയുടെ വടക്ക് ഭാഗത്ത്, ഉപരോധിക്കപ്പെട്ട കുന്നിന്‍ മുകളിലെ കാര്‍ഷിക പട്ടണമായ ലിസിചാന്‍സ്‌ക് നിരവധി തന്ത്രപ്രധാന നഗരങ്ങളില്‍ ഒന്നാണ്. കാടുകള്‍ക്കും ഉരുള്‍പൊട്ടുന്ന കുന്നുകള്‍ക്കും ഭീമാകാരമായ കല്‍ക്കരി ഖനികള്‍ക്കും ഇടയിലാണ് ഈ നഗരം. ഇപ്പോള്‍...

യുക്രെയ്ന്‍ യുദ്ധം: അഭയകേന്ദ്രത്തിലെ ജലക്ഷാമം കാരണം മഴവെള്ളം കുടിച്ച് മരിയുപോളിലെ ജനങ്ങള്‍

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിലെ അവരുടെ അഭയകേന്ദ്രമായ ബേസ്മെന്റില്‍ നിന്ന് മഴയ്ക്കു ശേഷം പുറത്തിറങ്ങി, കുളത്തില്‍ നിന്ന് വെള്ളം കോരി കുടിച്ചാണ് 32 കാരിയും അക്കൗണ്ടന്റുമായ യൂലിയയും അവളുടെ മൂന്ന് പെണ്‍മക്കളും ദാഹം തീര്‍ത്തിരുന്നത്....

Popular

spot_imgspot_img