കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ അസാധാരണമായ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍, സ്‌പെയിന്‍, തെക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളിലുണ്ടായ തീപിടുത്തങ്ങള്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് യൂറോപ്പിലെ അഗ്‌നിശമന സേനാംഗങ്ങള്‍.
പോര്‍ച്ചുഗലിലുണ്ടായ ഒന്നിലധികം തീപിടുത്തങ്ങള്‍ 600-ലധികം ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായതായി...
പോളണ്ടിലെ ഒരു മുന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന് സമീപം 8,000 പേരുടെ ഒരു കൂട്ട ശവക്കുഴി കണ്ടെത്തിയതായി രാജ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ റിമെംബ്രന്‍സ് അറിയിച്ചു.
പോളണ്ടിലെ നാസി അധിനിവേശകാലത്തും കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലും നടന്ന...
രാജ്യത്ത് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സൈന്യത്തോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ബുധനാഴ്ച തന്റെ ഓഫീസ് ആക്രമിച്ചതിനെത്തുടര്‍ന്നാണ് വിക്രമസിംഗെ ഇപ്രകാരം സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.
രാജ്യം വിട്ട പ്രസിഡന്റ് ഗോതബയ...
യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ അധീശത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം...
ജനകീയ പ്രതിഷേധം ആളിക്കത്തിയതോടെ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ജനകീയ പ്രതിഷേധം വീണ്ടും കനത്തതോടെ...
റഷ്യന്‍ ആയുധസംഭരണശാലയ്ക്കു നേരേ യുക്രെയ്ന്‍ ആക്രമണം. നൊവ കാഖോവ്കയിലെ റഷ്യന്‍ ആയുധകേന്ദ്രത്തിനു നേരേയാണു റോക്കറ്റ് ആക്രമണം നടത്തിയതെന്നു യുക്രെയ്ന്‍ സൈന്യം അറിയിച്ചു.
കരിങ്കടലിനടുത്ത തുറമുഖനഗരമായ ഖേഴ്‌സണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഈ ആയുധകേന്ദ്രം. അമേരിക്ക...
ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്ത്രീകള്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍, പൗരോഹിത്യ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കാന്‍ സ്ത്രീപക്ഷ നേതാക്കള്‍...
ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കൂടുതല്‍ ചിത്രങ്ങള്‍ നാസ പുറത്തു വിട്ടത്. ജെയിംസ് വെബ് ടെലിസ്‌കോപ്പില്‍...
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നു. സൈനിക വിമാനത്തിലാണ് രാജപക്സെ ദ്വീപിലേക്ക് കടന്നത്. ഭാര്യയും അംഗരക്ഷകനും ഉള്‍പ്പെടെ നാല് പേര്‍ക്കൊപ്പമാണ് പ്രസിഡന്റ് രാജ്യം വിട്ടത്. ഗോതാബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം.
അതേസമയം...
യുക്രൈനികള്‍ക്ക് റഷ്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എല്ലാ യുക്രൈന്‍ പൗരന്മാര്‍ക്കും പൗരത്വം നല്‍കുന്നതിനുള്ള റഷ്യന്‍ നാചുറലൈസേഷന്‍ പ്രോസസില്‍ തിങ്കളാഴ്ചയാണ് പുടിന്‍ ഒപ്പുവെച്ചത്. ഉത്തരവിന്റെ രേഖ റഷ്യന്‍...
വീട്ടിലിരുന്ന് ജോലി (വര്‍ക്ക് ഫ്രം ഹോം) ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്സ്. ഇതുസംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരംകൂടി മാത്രമാണ് ഇനി വേണ്ടത്.
നിലവില്‍ വര്‍ക്ക് ഫ്രം ഹോം...
യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിനെ ലക്ഷ്യമാക്കി റഷ്യയുടെ കനത്ത ആക്രമണം. റഷ്യന്‍ മിസൈലുകള്‍ ഇന്നലെ നഗരത്തില്‍ പതിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 'കൊടുംഭീകരത' എന്നാണ് ആക്രമണത്തെ ഖാര്‍കിവ് മേഖലാ ഗവര്‍ണര്‍ ഒലെ...
ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തി ചൈന. രാജ്യത്തെ ജനസംഖ്യകൂട്ടുവാനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ജനസംഖ്യാനിയന്ത്രണം ഇല്ലാതാക്കുകയും ചെയ്തു. പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിലൂടെ കൂടുതല്‍ തൊഴില്‍ ശേഷി നേടുകയാണ്...
ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്താബയ രാജപക്‌സെയുടെ പകരക്കാരനെ 20നു പാര്‍ലമെന്റ് തെരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അബേവര്‍ധന.
ഇന്നലെ രാവിലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണു തീരുമാനം. രാജിവയ്ക്കാമെന്നു പ്രസിഡന്റ് ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും...
അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം ആവശ്യമായി വന്നാല്‍ നടത്തിക്കൊടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഗവണ്‍മെന്റ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക...