Wednesday, September 2, 2026

News

തിങ്കളാഴ്ച മുതല്‍ ഇന്ധനലോറികള്‍ പണിമുടക്കിന്; സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാന്‍ സാധ്യത

ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിലായി 600 ല്‍പരം ലോറികള്‍ പണി മുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ...

പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല, പറഞ്ഞതെല്ലാം നടപ്പാക്കും; കെ-റെയില്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ...

യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി നല്‍കുമെന്ന് പിതാവ്

യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്യാന്‍ തീരുമാനിച്ചതായി പിതാവ് ശേഖരപ്പ. നവീനിന്റെ മൃതദേഹം തിങ്കളാഴ്ച ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുമെന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ...

യുദ്ധത്തെ അപലപിച്ച്, മുന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ഫൗണ്ടേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

യുക്രെയ്‌നിലെ റഷ്യന്‍ നടപടികള്‍ക്കെതിരെ സംസാരിച്ച മുന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി, അര്‍ക്കാഡി ഡ്വോര്‍കോവിച്ച് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഹബ്ബായ സ്‌കോള്‍ക്കോവോ ഫൗണ്ടേഷന്റെ അധ്യക്ഷസ്ഥാനം രാജിവച്ചു. ഒരു നിയമനിര്‍മ്മാതാവ് 'ദേശീയ വഞ്ചന' ആരോപിച്ച് അര്‍ക്കാഡി ഡ്വോര്‍കോവിച്ചിനെ...

ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും...

വിദേശങ്ങളില്‍ കോവിഡ് കൂടുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

യൂറോപ്പിലൂം തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി സഞ്ചാരികളുടെ പ്രിയയിടം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ്. 2022 ലെ വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പ്രകാരം 146 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം...

ഇടുക്കിയില്‍ വീടിന് തീവച്ച് മകനെയടക്കം നാലു പേരെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയില്‍ അച്ഛന്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായാ മെഹ്‌റാ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ്...

ഫ്രാന്‍സിന്റെ അഭയ വാഗ്ദാനം നിരസിച്ച്, റഷ്യന്‍ ടിവി അവതാരക രാജിവെച്ചു

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച, മോസ്‌കോയിലെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റേഷനായ ചാനല്‍ വണ്‍ എഡിറ്റര്‍ മറീന ഒവ്സ്യാനിക്കോവ ജോലി രാജിവച്ചു. മാത്രവുമല്ല, പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വന്നിട്ടും താന്‍...

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍; നാലു മരണം

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളാണ്‌ മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പത്തോളം അടിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടന്നത്. ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. അഗ്നിശമന സേനയും...

കോവിഡ് പ്രത്യേക അവധിക്ക് പകരം ഇനി മുതല്‍ വര്‍ക്ക് ഫ്രം ഹോം

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം ലഭിക്കുകയുള്ളു. വര്‍ക്ക് ഫ്രം ഹോം...

ബലപ്രയോഗം പാടില്ല, പ്രതിഷേധിക്കുന്ന സ്ത്രീകളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളോട് ബലപ്രയോഗം പാടില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. കെ റെയിലില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കും....

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ പേരില്‍ ചായ

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ പേരില്‍ ചായ പുറത്തിറക്കി അസമിലെ അരോമാറ്റിക് ടീ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ഈ ചായ കമ്പനി അതിന്റെ സ്‌ട്രോങ്ങായ പുതിയ മിശ്രിതത്തിനാണ് സെലെന്‍സ്‌കിയുടെ പേര് നല്‍കിയിരിക്കുന്നത്. റഷ്യ തന്റെ...

കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി ഇനി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന വേണ്ട

ആശുപത്രികളില്‍ കിടത്തിച്ചികിത്സയ്ക്ക് മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് കോവിഡ് പരിശോധന വേണമെന്ന നിബന്ധനയാണ് പിന്‍വലിക്കുന്നത്. ജില്ലാതലങ്ങളിലേക്ക് ആരോഗ്യവകുപ്പ് വാക്കാലാണ്...

കൊച്ചി മെട്രോ പാളത്തിലെ ചെരിവിന് കാരണം കണ്ടെത്തി; വീഴ്ചകണ്ടെത്തിയത് ജിയോ ടെക്‌നിക്കല്‍ പഠനത്തിലൂടെ

മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തല്‍. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍. പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്‌നിക്കല്‍ പഠനത്തിലാണ്...

Popular

spot_imgspot_img