Wednesday, September 2, 2026

News

‘എന്റെ നാടിന്റെ മണ്ണില്‍ നിങ്ങളോടൊപ്പം ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’; ഭര്‍ത്താവിനെയും രാജ്യത്തെയും പിന്തുണച്ചും അഭിനന്ദിച്ചും യുക്രൈന്‍ പ്രഥമ വനിത

യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അയവില്ലാതെ തുടരുകയാണ്. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും പ്രാണരക്ഷാര്‍ത്ഥം വീടും നാടും ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അഭയം തേടുകയാണ്. എന്നാല്‍ അമേരിക്ക അടക്കമുള്ള പല കേന്ദ്രങ്ങളും രാജ്യത്തു നിന്ന്...

യുദ്ധം ആറാം ദിവസത്തിലേയ്ക്ക്; ആക്രമണം തുടര്‍ന്ന് റഷ്യ; കുടുങ്ങിക്കിടക്കുന്നത് 3493 മലയാളി വിദ്യാര്‍ഥികള്‍

ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും യുക്രൈനിലെ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന...

അധികപ്പറ്റായി കോട്ടയത്തെ ആകാശപ്പാത; വിജിലന്‍സ് അന്വേഷണത്തോടൊപ്പം പാത പൊളിച്ചുനീക്കാനും ആലോചന

കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതിയായി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിര്‍മാണം അന്വേഷിക്കാന്‍ ഒടുവില്‍ വിജിലന്‍സും എത്തി. ആകാശപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ...

കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഐഐടി കാണ്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന...

നിര്‍ണായക ഇടപെടല്‍; രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ യുക്രൈയ്ന്‍ അതിര്‍ത്തികളിലേക്ക് കേന്ദ്രമന്ത്രിമാര്‍ എത്തുന്നു

യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യം വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനുമായി നാല് മന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് നേരിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിയ...

എന്തൊരു ചൂടിത്! കോട്ടയം രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരം

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാജ്യത്ത് ഏറ്റവും ചൂടുകൂടിയ നഗരം കോട്ടയമാണ്. 37.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു കോട്ടയത്തെ ഇന്നലത്തെ ശരാശരി ചൂട്. ആന്ധ്രയിലെ നന്ദ്യാല്‍, മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍, തെലങ്കാനയിലെ ഭദ്രാചലം തുടങ്ങിയ ഇടങ്ങളാണ്...

ഗംഗാ ദൗത്യം; യുക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഇന്ത്യയിലെത്തി

യുക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നെത്തിയ വിമാനമാണ് ഡല്‍ഹിയിലിറങ്ങിയത്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 97 പേര്‍...

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും; സംസ്ഥാനത്ത് ഇന്നു മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. ബംഗാള്‍...

ഇനി ഇളവുകളുടെ കാലം! ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം; കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇങ്ങനെ

കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാരമായ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയും ആരോഗ്യ വകുപ്പിന്റെ ഉപദേശം അനുസരിച്ചുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഇളവുകള്‍...

ഒരുവശത്ത് തെരുവ് യുദ്ധവും ആണവ ഭീഷണിയും, മറുവശത്ത് സമാധാന ചര്‍ച്ചകളും; അഞ്ചാം ദിവസവും യുദ്ധം തുടരുന്നതിനിടെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്

യുക്രൈനില്‍ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ഒരു വശത്ത് സമാധാന ചര്‍ച്ചകളും തുടരുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസില്‍ റഷ്യ-യുക്രൈന്‍ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത...

യുഎന്നിലെ ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്ത്, നന്ദി പറഞ്ഞ് റഷ്യ; സഹായം തേടി യുക്രൈന്‍; ആശങ്ക അറിയിച്ച് നരേന്ദ്ര മോദി

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ സ്വീകരിച്ച നിക്ഷ്പക്ഷ നിലപാടിന് നന്ദിയര്‍പ്പിച്ച് റഷ്യ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ പിന്തുണ തേടി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. യുഎന്‍ സമിതിയില്‍ റഷ്യക്കെതിരായ...

കൂടുതല്‍ ഇളവുകള്‍; ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ട

ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്. ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. പൊതുസ്ഥലങ്ങളില്‍...

ഒന്നാംതീയതിയും മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി, ടൂറിസം മേഖലകളില്‍ കൂടുതല്‍ മദ്യശാലകള്‍; സംസ്ഥാനത്തെ മദ്യനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചന

ഒന്നാംതീയതിയും മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കി സംസ്ഥാനത്തെ മദ്യനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചന. പുതിയ മദ്യനയത്തില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചേക്കും. ഒന്നാം തീയതിയുള്ള മദ്യശാലകളുടെ അവധി എടുത്തുകളയും. കള്ളുഷാപ്പുകള്‍ക്കു...

കാരവാനുകളില്‍ സഞ്ചരിച്ച് കേരളം കാണാം; സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കിന് തുടക്കമായി; പ്രത്യേകതകള്‍ ഇവയൊക്കെ

വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകള്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും. കോവിഡില്‍ തളര്‍ന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നു. ചുരുക്കി പറഞ്ഞാല്‍...

ന്യൂനമര്‍ദം; മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ...

Popular

spot_imgspot_img