വെള്ളിയാഴ്ച രാത്രി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. പലയിടത്തും കനത്ത രീതിയില്‍ മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 12.5 ആണ്....
യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ നിരവധി സഫോടന പരമ്പരകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു...
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് അറിയിച്ച് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. നേരത്തെ യുക്രൈന്‍ പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും അദ്ദേഹം സംസാരിക്കുന്ന...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി...
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി. പോക്‌സോ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരായ കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ്...
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ്...
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍ ഭരണം കയ്യാളുന്നു. ആലപ്പുഴയില്‍ നിയുക്ത കളക്ടര്‍ രേണുരാജ് മാര്‍ച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തും. കേരളത്തിന്റെ...
ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കാതിരിക്കുന്നതും അനാവശ്യ കാലതാമസം ഉണ്ടാവുന്നതും അഴിമതിയുടെ പട്ടികയില്‍ വരും. റവന്യു...
യുക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. പുടിനുമായി മോദി 25 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചു. റഷ്യയും...
യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. യുക്രെയ്ന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍...
രണ്ടാ ദിനം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമിടുകയാണ് റഷ്യന്‍ സൈന്യം. കീവിന്റെ വിവിധ മേഖലകളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137...
യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സഹായം തേടി യുക്രൈന്‍ രംഗത്തെത്തിയത്.
നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു....
റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈയിന്‍ സൈന്യം. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന്...