Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: ജനുവരി 09

രണ്ട് പതിറ്റാണ്ടുകൾ നീണ്ട സൗത്താഫ്രിക്കൻ പ്രവാസത്തിനുശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി ഒമ്പതിനായിരുന്നു. 1893 ഏപ്രിൽ മാസത്തിലാണ് ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ എത്തിയത്. ആ സമയത്ത് ആഫ്രിക്കയും ബ്രിട്ടന്റെ കോളനിയായിരുന്നു. അഭിഭാഷകനായിരുന്നെങ്കിലും...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 08

1912 ജനുവരി എട്ടിനാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ് എന്ന പേരിലായിരുന്നു പാർട്ടി ആദ്യം സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കയിലുള്ള കറുത്ത വർഗക്കാരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെപ്പിടിക്കുക...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 07

ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലി വ്യാഴത്തെ ചുറ്റുന്ന നാല് ഉപഗ്രഹങ്ങൾ കണ്ടെത്തിയത് 1610 ജനുവരി ഏഴിനായിരുന്നു. അദ്ദേഹം സ്വന്തമായി വികസപ്പിച്ചെടുത്ത ദൂരദർശിനി ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. ആദ്യ നിരീക്ഷണത്തിൽ ഒരുകൂട്ടം നക്ഷത്രമാണ് അതെന്ന്...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 06

1907 ജനുവരി ആറിനാണ് ആദ്യത്തെ മോണ്ടിസ്സോറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസരീതി അവിഷ്ക്കരിച്ച ഇറ്റാലിയൻ ഡോക്ടറും വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന മരിയ മോണ്ടിസ്സോറിയാണ്...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 05

1919 ജനുവരി അഞ്ചിനാണ് മ്യൂണിക്കിൽവച്ച് ജർമൻ വർക്കേഴ്സ് പാർട്ടി രൂപീകരിക്കപ്പെട്ടത്. തീവ്ര ആന്റി സെമിറ്റിക് ചിന്താഗതിക്കാരനായിരുന്ന ആന്റൺ ഡ്രെക്സ്ലറാണ് പാർട്ടിക്ക് രൂപം നൽകിയത്. 1920 ഫെബ്രുവരി 24 ന് നാഷണൽ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 04

'ട്വൽവ് ഇയേഴ്സ് എ സ്ലേവ്' എന്ന പുസ്തകമെഴുതിയ സോളമൻ നോർതുപ് അടിമത്തത്തിൽ നിന്ന് മോചിതനായത് 1853 ജനുവരി നാലിനായിരുന്നു. ന്യൂയോർക്കിൽ ജനിച്ചുവളർന്ന കർഷകനായിരുന്നു അദ്ദേഹം. ഫിഡിൽ എന്ന സംഗീതോപകരണം വായിക്കുന്നതിൽ നിപുണനായിരുന്ന അദ്ദേഹത്തെ...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 03

1653 ജനുവരി മൂന്നിനാണ് കേരള ക്രൈസ്തവചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കൂനൻ കുരിശ് സത്യം നടന്നത്. സുറിയാനി പാരമ്പര്യമുള്ള കേരളത്തിലെ ആദിമ ക്രൈസ്തവസഭയെ പോർച്ചുഗീസ് ആധിപത്യത്തിലേക്കു മാറ്റാൻ വിദേശ മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കെതിരെയുള്ള...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 02

1954 ജനുവരി രണ്ടിനാണ് ഭാരതത്തിലെ ഉയർന്ന സിവിലിയൻ ബഹുമതികളായ ഭാരതരത്ന, പദ്മഭൂഷൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകൾക്കാണ് ഭാരതരത്ന നൽകുന്നത്. മരണാനന്തര ബഹുമതിയായി...

ചരിത്രത്തിൽ ഈ ദിനം: ജനുവരി 01

1582 മുതലാണ് ജനുവരി ഒന്ന് ആദ്യമായി വർഷാരംഭമായി നിശ്ചയിക്കപ്പെട്ടത്. ജൂലിയൻ കലണ്ടറിൻപകരം ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിൽവന്നത് അന്നുമുതലായിരുന്നു. ജൂലിയൻ കലണ്ടറിൽ ദിവസങ്ങളുടെ ദൈർഘ്യം കൃത്യമല്ലാതിരുന്നതിനാലാണ് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ പുതിയ കലണ്ടർ പുറത്തിറക്കിയത്....

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 31

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് 1600 ഡിസംബർ 31 നായിരുന്നു. കമ്പനിയെയും കമ്പനിയുടെ ദൗത്യത്തെയും അംഗീകരിച്ചുകൊണ്ടുളള രാജ്ഞിയുടെ അനുമതിപത്രത്തിന് നിയമസാധുത ലഭിച്ചതോടെയാണ് കമ്പനി നിലവിൽവന്നത്. ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നതിനായി എലിസബത്ത്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 30

സോവിയറ്റ് യൂണിയൻ രൂപീകരിച്ചുകൊണ്ടുള്ള ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1922 ഡിസംബർ 30 നായിരുന്നു. ദി ഡിക്ലറേഷൻ ആൻഡ് ട്രീറ്റി ഓൺ ദി ഫോർമേഷൻ ഓ ഫ് ദി യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 29

ചരിത്രത്തിലെ അതിക്രൂരമായ യുദ്ധങ്ങളിലൊന്നായ ദാബൂൾ യുദ്ധം നടന്നത് 1508 ഡിസംബർ 29 നാണ്. പോർച്ചുഗീസ് സൈന്യവും ബീജാപൂർ സുൽത്താനും തമ്മിൽ നടന്ന യുദ്ധത്തിൽ പോർച്ചുഗീസുകാർ ദാബൂൾ നഗരം ആക്രമിക്കുകയും തകർക്കുകയും ചെയ്തു. ആദിൽ...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 28

1065 ഡിസംബർ 28 നാണ് ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിനിസ്റ്റർ ആബിയുടെ നിർമാണം പൂർത്തിയായത്. പരമ്പരാഗതമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണം നടക്കുന്നത് ഇവിടെയാണ്. രാജകീയ വിവാഹങ്ങളും രാജകുടുംബത്തിൽപെട്ടവരുടെ മരണാനന്തര ശുശ്രൂഷകളും ഇവിടെവച്ചു തന്നെയാണ് നടക്കാറുള്ളത്....

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 27

1911 ഡിസംബർ 27 നായിരുന്നു ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ആദ്യമായി ആലപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ, കൽക്കട്ടയിൽവച്ചു നടത്തിയ 26-ാമത് സമ്മേളനത്തിലാണ് ആദ്യമായി ഇത് ആലപിച്ചത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബർ 27...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 26

ഷേക്സ്പിയറിന്റെ അതിപ്രശസ്ത നാടകമായ 'കിങ് ലിയർ' ആദ്യമായി പ്രദർശിപ്പിച്ചത് 1606 ഡിസംബർ 26 നായിരുന്നു. വൈറ്റ്ഹാളിലെ വിരുന്നുശാലയിൽ ജെയിംസ് ഒന്നാമൻ രാജാവിന്റെ മുമ്പിലായിരുന്നു പ്രദർശനം. 1605 നും 1606 നുമിടയിൽ എഴുതപ്പെട്ട ദുരന്തനാടകമായിരുന്നു...

Popular

spot_imgspot_img