ലോകം മുഴുവൻ പടർന്നുപന്തലിച്ച പ്രസ്ഥാനമായ സ്കൗട്ടിന്റെ തുടക്കം ജനുവരി 24 നായിരുന്നു. 1908 ൽ റോബർട്ട് ബേഡൻ പവലിന്റെ 'സ്കൗട്ടിങ് ഫോർ ബോയ്സ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബോയ്സ് സ്കൗട്ട്സ് രൂപംകൊണ്ടു. ബോയർ...
1565 ജനുവരി 23 നാണ് തളിക്കോട്ട യുദ്ധം ആരംഭിച്ചത്. ബീജാപ്പൂർ, അഹമ്മദ്നഗർ, ഗോൽക്കൊണ്ട, ബീദർ, എന്നിവിടങ്ങളിലെ സുൽത്താൻമാരുടെ സംയുക്ത സൈന്യവും വിജയനഗര സൈന്യവും തമ്മിൽ കൃഷ്ണാനദിയുടെ തെക്കുഭാഗത്തായി തളിക്കോട്ടയ്ക്കുസമീപം നടന്ന യുദ്ധമാണിത്. സുൽത്താന്മാർ...
ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ച് താൽപര്യങ്ങൾ പരാജയപ്പെടുത്തിയ വാണ്ടിവാഷ് യുദ്ധം നടന്നത് 1760 ജനുവരി 22 നായിരുന്നു. യൂറോപ്പിലെ സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധമാണിത്. ബ്രിട്ടനും ഫ്രാൻസും തമിഴ്നാട്ടിലെ വന്തവാശിയിൽ...
ജർമൻ കാർ നിർമാതാക്കളായ ഒപെൽ കമ്പനി ആരംഭിച്ചത് 1862 ജനുവരി 21 നായിരുന്നു. ആദം ഒപെൽ എന്ന ആളാണ് കമ്പനിയുടെ സ്ഥാപകൻ. റുസൈൽസ്ഹൈമിലെ ഒരു ഗോശാലയിൽ തുന്നൽ മെഷീൻ നിർമിക്കുന്ന കമ്പനിയായാണ് ഒപെൽ...
ഡൽഹിയിലെ ബിർളാ ഹൗസിൽ വച്ച് ഗാന്ധിജിയെ വധിക്കാനുള്ള ശ്രമമുണ്ടായത് 1948 ജനുവരി 20 നായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലയിടത്തും ലഹളകൾ പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് 1947 സെപ്റ്റംബറിൽ ഡൽഹിയിൽ തിരികെയെത്തിയശേഷം...
1905 ജനുവരി 19 നാണ് വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചത്. വായന ശീലമാക്കപ്പെടുകയാണ് വിജ്ഞാനസമ്പാദനത്തിനുള്ള പോംവഴിയെന്ന മൗലവിയുടെ തിരിച്ചറിവാണ് പത്രം ആരംഭിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നിന്നാണ്...
കടലിൽ നങ്കൂരമിട്ടിരുന്ന ഒരു യുദ്ധക്കപ്പലിൽ ആദ്യമായി ഒരു വിമാനം വിജയകരമായി ലാന്റ് ചെയ്യിച്ചത് 1911 ജനുവരി 18 നായിരുന്നു. എവുജിൻ ബ്രുട്ടൺ ഏലി എന്ന വൈമാനികനാണ് അതിസാഹസികമായ ഈ ദൗത്യം നിർവഹിച്ച് ചരിത്രം...
1946 ജനുവരി 17 നാണ് യു. എൻ. രക്ഷാസമിതിയുടെ ആദ്യ സമ്മേളനം ചേർന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള ചർച്ച്ഹൗസിൽ ആയിരുന്നു സമ്മേളനം. ഐക്യരാഷ്ട്ര സഭയുടെ ചാർട്ടർ രൂപം കൊടുത്ത ആറ് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും...
1742 മുതൽ 1763 വരെ നിണ്ട ആംഗ്ലോ - ഫ്രഞ്ച് യുദ്ധങ്ങളുടെ ഭാഗമായി ബ്രിട്ടീഷുകാർ ആദ്യമായി പോണ്ടിച്ചേരി പിടിച്ചെടുത്തത് 1761 ജനുവരി 16 നായിരുന്നു. 1760 സെപ്റ്റംബർ നാലിന് ആരംഭിച്ച ഉപരോധമാണ് ജനുവരി...
ബാസ്കറ്റ് ബോളിന്റെ നിയമങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1892 ജനുവരി 15 നായിരുന്നു. മറ്റെല്ലാ കായികയിനങ്ങളും കാലങ്ങളായി നിലനിന്നിരുന്ന കളികളെ നിയതമായ രൂപത്തിലേക്ക് മാറ്റിയെടുത്തതാണെങ്കിൽ ബാസ്കറ്റ് ബോൾ ഒരു മനുഷ്യന്റെ കണ്ടെത്തലാണ്. മസാച്യുസെറ്റ്സിലെ വൈ....
1761 ജനുവരി 14 നാണ് ഒന്നാം പാനിപ്പത്ത് യുദ്ധം ആരംഭിച്ചത്. മറാത്താ സാമ്രാജ്യവും അഹമ്മദ് ഷാ ദുറാനിയുടെ അഫ്ഗാൻ സൈന്യവും തമ്മിലാണ് യുദ്ധം നടന്നത്. സദാശിവ റാവു ബാവു, വിശ്വാസ് റാവു, മൽഹർ...
രണ്ടാം ആഗ്ലോ-സിഖ് യുദ്ധത്തിന്റെ ഭാഗമായ ചില്ലിയൻവാല യുദ്ധം നടന്നത് 1849 ജനുവരി 13 നായിരുന്നു. പഞ്ചാബിലെ ചില്ലിയൻവാല എന്ന ഗ്രാമത്തിൽ വച്ചാണ് യുദ്ധം നടന്നത്. ബ്രിട്ടീഷ് സൈന്യവും ബംഗാൾ പ്രസിഡൻസിയുടെ സൈന്യവും പഞ്ചാബ്...
ഈഫൽ ടവറിൽനിന്ന് ആദ്യ ദീർഘദൂര റേഡിയോ സന്ദേശം അയച്ചത് 1908 ജനുവരി 12 നായിരുന്നു. പാരീസിൽ നിന്ന് അമേരിക്കയിലെ വൈറ്റ് ഹൗസിലേക്കാണ് സന്ദേശമയച്ചത്. ശാസ്ത്രജ്ഞനായ ലീ ഫോറസ്റ്റായിരുന്നു ഈ ഉദ്യമത്തിനു പിന്നിൽ. വൈറ്റ്ഹൗസിലുണ്ടായിരുന്ന...
പ്രമേഹ ചികിത്സയ്ക്ക് ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചത് 1922 ജനുവരി 11 നാണ്. 1921 ൽ സർ ഫ്രെഡറിക് ജി ബാന്റിങാണ് ഇൻസുലിൻ കണ്ടെത്തിയത്. പാർശ്വഫലങ്ങളില്ലാത്തവിധം ഇൻസുലിനെ ശുദ്ധീകരിച്ചത് ജെയിംസ് ബി കോളിപ് എന്ന...
ആദ്യമായി റഡാർ സിഗ്നലുകളെ അയണോസ്ഫിയറിനു പുറത്തേക്ക് അയയ്ക്കുന്നതിനുള്ള പരീക്ഷണം വിജയകരമായി നടത്തിയത് 1946 ജനുവരി പത്തിനായിരുന്നു. അമേരിക്കൻ സൈന്യത്തിലെ എഞ്ചിനീയർമാരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. 'പ്രൊജക്ട് ഡയാന' എന്നായിരുന്നു പരീക്ഷണത്തിന്റെ പേര്. ഭൂമിയുടെ...