യൂണിവേഴ്സൽ സ്റ്റാന്റേർഡ് ടൈം എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1879 ഫെബ്രുവരി എട്ടിനായിരുന്നു. സാന്റ്ഫോർഡ് ഫ്ലെമിംഗ് എന്നയാളാണ് ഈ ആശയം അവതരിപ്പിച്ചത്. ടൊറന്റോയിൽ വച്ച് നടന്ന റോയൽ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മീറ്റിംഗിലാണ് അദ്ദേഹം...
ഹെയ്തിയുടെ കോളനിവത്കരണത്തിനും ദശാബ്ദങ്ങൾ നീണ്ട കുടുംബവാഴ്ചയ്ക്കും ശേഷം ജനാധിപത്യ ഭരണക്രമത്തിന് തുടക്കമായത് 1991 ഫെബ്രുവരി ഏഴിനായിരുന്നു. അന്നാണ് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഹെയ്തിയുടെ ആദ്യ പ്രസിഡന്റ് ജീൻ ബർട്രാൻഡ് ആസ്ടൈ്രഡ് ചുമതലയേറ്റത്. ചുമതലയേറ്റയുടനെ...
സ്പേസ് എക്സിന്റെ സൂപ്പർ ഹെവി ലോഞ്ച് വാഹനമായ 'ഫാൽക്കൺ ഹെവി' ആദ്യമായി വിക്ഷേപിച്ചത് 2018 ഫെബ്രുവരി ആറിനായിരുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ വാഹനമാണ് ഫാൽക്കൺ ഹെവി. ഫ്ളോറിഡയിലെ കെന്നഡി സ്പേസ്...
സിന്തറ്റിക് പ്ലാസ്റ്റിക് ആദ്യമായി കണ്ടെത്തിയത് 1909 ഫെബ്രുവരി അഞ്ചിനായിരുന്നു. ന്യൂയോർക്ക് സ്വദേശിയായിരുന്ന ലിയോ ബേക്ക്ലാന്റായിരുന്നു കണ്ടെത്തലിനുപിന്നിൽ. ബേക്കലൈറ്റ് എന്നാണ് അന്നത് അറിയപ്പെട്ടിരുന്നത്. അതുവരെ ഉപയോഗിക്കപ്പെട്ടിരുന്ന ഷെല്ലാക്ക് എന്ന പദാർഥത്തിനു പകരം ഉപയോഗിക്കാവുന്ന ചെലവു...
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയ ചൗരീ ചൗരാ സംഭവം നടന്നത് 1944 ഫെബ്രുവരി നാലിനായിരുന്നു. ഉത്തർപ്രദേശിലെ ചൗരി ചൗര ഗ്രാമത്തിൽ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീവച്ച് 22 പൊലീസുകാരെ കൊലപ്പെടുത്തിയ ഈ...
വൈദ്യുതി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത് 1925 ഫെബ്രുവരി മൂന്നിനായിരുന്നു. ബോംബെ വിക്ടോറിയ ടെർമിനൽ മുതൽ കുർള തുറമുഖം വരെയാണ് ആദ്യ വൈദ്യുത ട്രെയിൻ ഓടിയത്. പിന്നീട് ഇത് നാസിക്കിലെ...
2006 ഫെബ്രുവരി രണ്ടിനാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് നൂറു ദിവസത്തെ തൊഴിൽദിനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ രാജ്യത്തെ 200...
1835 ഫെബ്രുവരി ഒന്നിനാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഡാർജിലിംഗ് സ്വന്തമാക്കിയത്. സിക്കിം ചക്രവർത്തി ഈ പ്രദേശം, ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സമ്മാനമായി നൽകുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടുവരെ സിക്കിമിന്റെ ഭാഗമായിരുന്നു ഡാർജിലിംഗ്. എന്നാൽ 1780...
ആദ്യമായി ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് അയച്ചത് 1961 ജനുവരി 31 നായിരുന്നു. ഹാം എന്നായിരുന്നു മൂന്നര വയസ്സുണ്ടായിരുന്ന ആ ചിമ്പാൻസിയുടെ പേര്. അതുവരെ ചാങ് എന്നറിയപ്പെട്ടിരുന്ന ചിമ്പാൻസിക്ക് ബഹിരാകാശ യാത്രയോടനുബന്ധിച്ചാണ് ഈ പേര്...
അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി ചുമതലയേറ്റത് 1933 ജനുവരി 30 നായിരുന്നു. സൈന്യത്തിൽ സേവനം ചെയ്തിരുന്ന ഹിറ്റ്ലർ ജർമൻ വർക്കേഴ്സ് പാർട്ടിയുടെ നേതാവായതോടെയാണ് അധികാരത്തിലേക്കുള്ള വഴിതെളിഞ്ഞത്. 1923 ൽ പട്ടാള അട്ടിമറിയിലൂടെ ഭരണം...
1780 ജനുവരി 29നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രമായ ഹിക്കിസ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ചത്. ജെയിംസ് ആഗസ്റ്റസ് ഹിക്കി എന്ന ഐറിഷുകാരനായിരുന്നു ഇതിന്റെ സ്ഥാപകൻ. ഇംഗ്ലീഷ് ഭാഷയിൽ പ്രതിവാര പത്രമായാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്....
1950 ജനുവരി 28 നാണ് ഇന്ത്യൻ സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937 ൽ നിലവിൽവന്ന ഫെഡറൽ കോർട്ടിന്റെ പിൻഗാമിയാണ് സുപ്രീം കോടതി....
തോമസ് ആൽവ എഡിസൺ നിർമിച്ച ഇൻകാൻഡെസെന്റ് ലാമ്പിന് പേറ്റന്റ് ലഭിച്ചത് 1880 ജനുവരി 27 നായിരുന്നു. 1879 നവംബർ നാലിന് പേറ്റന്റിനായുള്ള അപേക്ഷ എഡിസൺ സമർപ്പിച്ചതോടെയാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് അമേരിക്കൻ സർക്കാരും ലോകവും...
അശോകസ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി മാറിയത് 1950 ജനുവരി 26 നായിരുന്നു. ഉത്തർപ്രദേശിലെ സാരാനാഥ് എന്ന സ്ഥലത്തുനിന്നാണ് ഇത് കണ്ടെടുത്തത്. ജർമൻ സിവിൽ എഞ്ചിനീയറായിരുന്ന ഫ്രെഡറിക് ഓസ്കാർ ഓർടെലിന്റെ നേതൃത്വത്തിൽ സാരാനാഥിനുചുറ്റും നടത്തിയ...
ബ്രസീലിലെ പ്രസിദ്ധ നഗരമായ സാവോ പൗലോ സ്ഥാപിക്കപ്പെട്ടത് 1554 ജനുവരി 25 നായിരുന്നു. ജെസ്യൂട്ട് മിഷനറിമാരാണ് നഗരം സ്ഥാപിച്ചത്. വി. പൗലോസ് മാനസാന്തരപ്പെട്ടതിന്റെ വാർഷികത്തിൽ സ്ഥാപിച്ചതിനാലാണ് നഗരത്തിന് സാവോ പൗലോ എന്ന പേരുവന്നത്....