ഇന്ന് രാജ്യാന്തരമായി വ്യാപിച്ചുകിടക്കുന്ന റോട്ടറിക്ലബ്ബുകളുടെ ആരംഭം ഒരു ഫെബ്രുവരി 23 നായിരുന്നു. പോൾ ഹാരിസ് എന്ന ചിക്കാഗോ അറ്റോർണിയുടെ ദീർഘവീക്ഷണത്തിൽ ആദ്യത്തെ റോട്ടറി ക്ലബ് പിറവിയെടുക്കുന്നത് 1905 ലാണ്. ചിക്കാഗോയിലായിരുന്നു ആരംഭം. പല...
ഇന്ത്യയിലെ കോട്ടൻ വ്യവസായത്തിന് അടിത്തറ പാകിയ ദി ബോംബെ സ്പിന്നിംഗ് മിൽ ആരംഭിച്ചത് 1854 ഫെബ്രുവരി 22 നാണ്. അഞ്ചുലക്ഷത്തോളം രൂപ മുതൽമുടക്കിലായിരുന്നു പാഴ്സി കോട്ടൻ വ്യവസായി ആയ കവാസ്ജി നാനാഭായ് ദവാർ,...
ലോക രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണം 1848 ഫെബ്രുവരി 21 നായിരുന്നു. 1847 നവംബറിൽ തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ, ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ്, അതിന്റെ പ്രായോഗികമായ ഒരു...
1962 ഫെബ്രുവരി 20 നാണ് ജോൺ എച്ച് ഗ്ലെൻ ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന ആദ്യ അമേരിക്കക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയത്. ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റിയുള്ള സഞ്ചാരം. അഞ്ച് മണിക്കൂർകൊണ്ട്...
അമേരിക്കയിലെ പെനിസിൽവാനിയയിൽ ആദ്യത്തെ കൽക്കരിവണ്ടി ട്രയൽ റൺ നടത്തിയത് 1831 ഫെബ്രുവരി 19 നായിരുന്നു. മത്തിയാസ് ബാൽഡ്വിൻ എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബാൽഡ്വിൻ ലോക്കോമോട്ടീവ് വർക്ക്സ് എന്ന കമ്പനിയായിരുന്നു അത് നിർമ്മിച്ചത്. 1825 ൽ...
എയർമെയിലുമായി ആദ്യത്തെ ഔദ്യോഗിക വിമാനം പറന്നുയർന്നത് 1911 ഫെബ്രുവരി 18 നാണ്. അതും ഇന്ത്യയിൽ. അലഹാബാദിൽനിന്ന് വെറും അഞ്ചു മൈൽ മാത്രം ദൂരമുള്ള നയ്നി എന്ന സ്ഥലത്തേക്കാണ് വിമാനം കത്തുകളുമായി പറന്നത്. 13...
വാർത്താധിഷ്ഠിത അമേരിക്കൻ ആഴ്ചപ്പതിപ്പായ ന്യൂസ് മാഗസിൻ ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത് 1933 ഫെബ്രുവരി 17 നാണ്. പ്രസിദ്ധമായ ടൈം മാസികയിൽ ഫോറിൻ എഡിറ്ററായി സേവനം ചെയ്തിരുന്ന തോമസ് മാർട്ടിനാണ് ന്യൂസ് വീക്കിന്റെ സ്ഥാപകൻ....
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1946 മുതൽ 1957 ഫെബ്രുവരി 16 വരെ ബ്രിട്ടനിൽ വൈകുന്നേരം ആറുമണി മുതൽ ഏഴുമണി വരെ ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരുന്നില്ല. ടോഡ്ലേഴ്സ് ട്രൂസ് എന്നപേരിൽ ബ്രിട്ടൻ നടപ്പിലാക്കിയ ബ്രോഡ്കാസ്റ്റിംഗ് പോളിസിയുടെ...
1946 ഫെബ്രുവരി 15 ന് പെനിസിൽവാനിയ സർവകലാശാലയിലേക്ക് ആളുകളെത്തിയത് കൗതുകകരമായ ഒരു കാഴ്ച കാണാനായിരുന്നു. അന്നാണ് ലോകത്തിലെ ആദ്യത്തെ ജനറൽ പർപ്പസ് ഹൈസ്പീഡ് ഇലക്ട്രോണിക് കമ്പ്യൂട്ടറായ ഇനിയാക് ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. ഇലക്ട്രോണിക്...
സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ദിനങ്ങളിലൊന്നാണ് ഫെബ്രുവരി 14. 1876 ൽ ഈ ദിനത്തിലാണ് വിശ്രുത കണ്ടെത്തലായ ടെലിഫോണിന് അലക്സാണ്ടർ ഗ്രഹാം ബെൽ പേറ്റന്റിന് അപേക്ഷിക്കുന്നത്. ടെലഗ്രാഫ് വലിയ വിപ്ലവം സൃഷ്ടിച്ച ആ വർഷങ്ങളിൽ...
1601 ഫെബ്രുവരി 13 നാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ലണ്ടനിൽനിന്ന് അതിന്റെ ആദ്യയാത്ര പുറപ്പെടുന്നത്. ജോൺ ലാൻകാസ്റ്ററായിരുന്നു നാലു കപ്പലുകളിലായി പുറപ്പെട്ട സംഘത്തിന്റെ തലവൻ. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന്...
വാസ്കോ ഡി ഗാമ ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ആരംഭിച്ചത് 1502 ഫെബ്രുവരി 12 നായിരുന്നു. ഗാമയുടെ കീഴിൽ പത്തു കപ്പലുകളുടെ ഒരു വലിയ സംഘവും അഞ്ചു കപ്പലുകൾ വീതമുള്ള രണ്ട് ചെറുസംഘങ്ങളുമാണ്...
വത്തിക്കാൻ എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്കു നയിച്ച ലാറ്ററൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1929 ഫെബ്രുവരി 11 നായിരുന്നു. ജൂൺ ഏഴിനാണ് ഇത് പ്രാബല്യത്തിൽവന്നത്. ഇറ്റലിയുടെ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയും വത്തിക്കാന്റെ കാർഡിനൽ സെക്രട്ടറി ഓഫ്...
1845-46 കാലഘട്ടങ്ങളിൽ നടന്ന ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ അവസാനത്തേതും നിർണ്ണായകവുമായ ഏറ്റുമുട്ടൽ നടന്നത് 1846 ഫെബ്രുവരി പത്തിനായിരുന്നു. 1839 ൽ സിഖ് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രഞ്ജിത് സിംഗ് മരണമടഞ്ഞതിനുശേഷം ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധി മുതലെടുത്ത്...
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത് 1951 ഫെബ്രുവരി ഒൻപതിനായിരുന്നു. ഫെബ്രുവരി 28 വരെ അത് നീണ്ടുനിന്നു. 1948 ലെ ഇന്ത്യൻ സെൻസസ് നിയമപ്രകാരമാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്. വേദകാലങ്ങളിൽതന്നെ കണക്കെടുപ്പുകൾ നടത്തിയിരുന്നതിന്റെ...