Friday, July 10, 2026

ചൈനയിലെ ഫാക്ടറിയിൽ തീപിടുത്തം: 28 പേർ മരിച്ചതായി റിപ്പോർട്ട്

തെക്കുകിഴക്കൻ ചൈനയിലെ പ്രമുഖ വ്യാവസായിക നഗരമായ ജിൻജിയാംഗിലെ ഷൂ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 28 പേർ കൊല്ലപ്പെട്ടു. ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്പോർട്സ് ഷൂസുകളുടെ 20 ശതമാനവും നിർമ്മിക്കുന്നതിനാൽ ചൈനയുടെ ‘ഷൂ തലസ്ഥാനം’ എന്നാണ് ജിൻജിയാംഗ് നഗരം അറിയപ്പെടുന്നത്.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ‘ഹുയിറ്റെങ് ഫുട്‌വെയർ’ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളിൽ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലധികം രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിക്കുകയും ഫാക്ടറിയിലുണ്ടായിരുന്ന ഇരുന്നൂറിലധികം പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. തീപിടിത്തം ഉണ്ടാകുമ്പോൾ ഇരുന്നൂറ്റിനാല്പതോളം ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു.

കെട്ടിടത്തിനുള്ളിൽ കുടുങ്ങി കാണാതായ 26 പേരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തു. രക്ഷപ്പെട്ടവരിൽ രണ്ട് പേർ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News