Tuesday, July 28, 2026

ബെർലിൻ പ്രൈഡ് ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകരവാദമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ്

ബെർലിനിൽ നടന്ന പ്രൈഡ് ആഘോഷത്തിനിടയിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകരവാദമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് അറിയിച്ചു. ബെർലിനിലെ പ്രൈഡ് ആഘോഷങ്ങൾക്ക് തൊട്ടടുത്തുവെച്ചുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഒരു ഇസ്ലാമിക ഭീകരാക്രമണത്തിലേക്കാണെന്ന് ആഭ്യന്തര മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ക്രിമിനൽ പശ്ചാത്തലമുള്ളവനും, തീവ്രവാദ സ്വഭാവം പ്രകടിപ്പിച്ചിട്ടുള്ളവനും, ഇസ്ലാമിക തീവ്രവാദ വിഭാഗങ്ങളുമായി ബന്ധമുള്ളയാളുമാണ് സംശയിക്കപ്പെടുന്ന വ്യക്തിയെന്ന് ഡോബ്രിന്റ് പറഞ്ഞു. രാജ്യത്തെ മറ്റ് പ്രധാന പരിപാടികളുടെയും പ്രൈഡ് ആഘോഷങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ ജർമ്മനിയിലെ 16 സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സമാനമായ രീതിയിലുള്ള ഭീകരാക്രമണങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച രാത്രി ബെർലിനിൽ നടന്ന പ്രൈഡ് ആഘോഷങ്ങൾക്കിടയിലുണ്ടായ വാഹനാക്രമണത്തിലും തുടർന്നുണ്ടായ സംഭവങ്ങളിലും ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ജർമ്മനിയിലുടനീളം സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണങ്ങളും കർശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News