Saturday, June 27, 2026

വെനിസ്വേലയിൽ ഭൂകമ്പം ഉണ്ടാകുന്നതിന് മുൻപ് ​ഗൂ​ഗിൾ മുന്നറിയിപ്പ് നൽകി; സംഭവം ഇങ്ങനെ

ബുധനാഴ്ച വെനിസ്വേലയിൽ ശക്തമായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായപ്പോൾ, ഭൂമി കുലുങ്ങുന്നതിന് തൊട്ടുമുൻപ് തന്നെ ചില ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിളിന്റെ മുന്നറിയിപ്പ് സന്ദേശം എത്തിയത് പലരെയും അത്ഭുതപ്പെടുത്തി. ആൻഡ്രോയിഡ് ഫോണുകളിലുള്ള ‘ആക്സിലറോമീറ്റർ’ എന്ന സെൻസർ ഉപയോഗിച്ച് ഭൂമിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞാണ് ഗൂഗിൾ ഈ സാങ്കേതികവിദ്യ സാധ്യമാക്കുന്നത്.

ഒരു പ്രദേശത്തെ നിരവധി ഫോണുകൾ ഒരേ സമയം ഇത്തരം ചലനങ്ങൾ രേഖപ്പെടുത്തി ഗൂഗിൾ സെർവറുകളിലേക്ക് സന്ദേശം അയക്കുമ്പോഴാണ് ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സിസ്റ്റം സ്ഥിരീകരിക്കുന്നത്. അപകടകരമായ ഭൂകമ്പ തരംഗങ്ങൾ എത്തുന്നതിനേക്കാൾ വേഗത്തിൽ ഇന്റർനെറ്റ് വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണുകളിൽ എത്തുന്നതിനാലാണ് ആളുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്.

ചെറിയ ചലനങ്ങൾക്കും ശക്തമായ ഭൂകമ്പങ്ങൾക്കുമായി രണ്ട് തരത്തിലുള്ള മുന്നറിയിപ്പുകളാണ് ഗൂഗിൾ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിൽ 2023 മുതൽ ലഭ്യമായിട്ടുള്ള ഈ സുരക്ഷാ സംവിധാനം ഫോണിലെ സെറ്റിങ്സ് വഴി ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ഓൺ ചെയ്തു വെക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News