ബംഗ്ലാദേശിൽ നിന്നുള്ള സഞ്ചാരികൾക്കായുള്ള ടൂറിസ്റ്റ് വിസകൾ ഇന്ത്യ വീണ്ടും അനുവദിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായക തീരുമാനവുമായി ഇന്ത്യ രംഗത്തെത്തിയത്.
ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയാണ് ടൂറിസ്റ്റ് വിസ നടപടികൾ ഈ മാസം 28 മുതൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയത്. രണ്ട് പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

