Tuesday, July 14, 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഉടൻ തുടക്കമാകുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

തുടർച്ചയായ വിജയകരമായ പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം, മേയിൽ റെയിൽവേ ബോർഡ് ട്രെയിൻ സർവീസിന് അന്തിമ അനുമതി നൽകിയിരുന്നു. ജൂലൈ 17-ഓടെ ട്രെയിൻ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് നോർത്തേൺ റെയിൽവേ അധികൃതർ നൽകുന്ന സൂചന.

ഹരിയാനയിലെ ജിന്ദ് – സോണിപ്പത് റൂട്ടിലാണ് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുക. 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ ജിന്ദ് സിറ്റി, ഗൊഹാന ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ബ്രോഡ്‌ഗേജ് പാതയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റതും നീളമേറിയതുമായ ഹൈഡ്രജൻ ട്രെയിൻ സെറ്റാണിത്. പത്ത് കോച്ചുകളുള്ള ഈ ട്രെയിനിൽ എട്ട് പാസഞ്ചർ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളും ഉണ്ടാകും. മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News