കേരളത്തിൽ കാലവർഷത്തിന്റെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ മാസം 19 വരെ കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ ഒന്നും തന്നെ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ പൊതുവേ ശാന്തമായ കാലാവസ്ഥയായിരിക്കും സംസ്ഥാനത്ത് അനുഭവപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

