Thursday, June 4, 2026

ഉഷ്ണതരംഗത്തിൽ വലഞ്ഞ് ജപ്പാൻ; ‘പഞ്ചിനും’ കൂട്ടർക്കും എയർ കണ്ടീഷണർ ഒരുക്കി മൃഗശാല

മൃ​ഗശാലയിൽ കൈയ്യിൽ പാവക്കുട്ടിയുമായി നടന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമൊട്ടാകെയുള്ളവരുടെയും മനം കവർന്ന ‘പഞ്ച്’ എന്ന കുരങ്ങുകുഞ്ഞിനും കൂട്ടർക്കും തണലൊരുക്കാൻ ജപ്പാൻ. ജപ്പാനിൽ വേനൽക്കാലം അതീവ ഗുരുതരമാകുന്ന പശ്ചാത്തലത്തിലാണ് ഇച്ചികാവ നഗരത്തിലെ മൃഗശാലയിലുള്ള മറ്റ് മൃ​ഗങ്ങൾക്കും എയർ കണ്ടീഷണറും മറ്റ് ആധുനിക സൗകര്യങ്ങളും ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്.

ഇതിനായി ഇച്ചികാവ നഗരസഭ തങ്ങളുടെ 2026-ലെ സപ്ലിമെന്ററി ബജറ്റിൽ ഏഴ് കോടി യെൻ (ഏകദേശം 3.7 ലക്ഷം പൗണ്ട്) വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കായി കഴിഞ്ഞ മാർച്ച് മാസത്തിൽ മൃഗശാല ഒരു ധനസമാഹരണ ചലഞ്ച് ആരംഭിച്ചിരുന്നു. മെയ് മാസം അവസാനത്തോടെ തന്നെ മൃഗസ്നേഹികളിൽ നിന്നായി 4.3 കോടി യെൻ (ഏകദേശം 2.28 ലക്ഷം പൗണ്ട്) സംഭാവനയായി ലഭിച്ചു. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഈ ധനസമാഹരണം ഡിസംബർ അവസാനം വരെ നീട്ടിയിരിക്കുകയാണ്.

ഈ തുക ഉപയോഗിച്ച് പഞ്ച് താമസിക്കുന്ന ‘മങ്കി മൗണ്ടനിൽ’ സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കാനുള്ള തണലുകളും, മണ്ണുള്ള പ്രത്യേക ഭാഗങ്ങളും നിർമ്മിക്കും. കൂടാതെ മൃ​ഗശാലയിലെ കുരങ്ങുകൾക്ക് വിശ്രമ സ്ഥലം വികസിപ്പിക്കുകയും ഈ വേനൽക്കാലത്തോടെ അവിടെ എയർ കണ്ടീഷണറുകൾ സ്ഥാപിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News