Tuesday, June 30, 2026

‘ഓപ്പറേഷൻ അമിസ്താദ്’: ഇന്ത്യയുടെ ഭൂകമ്പ ദുരിതാശ്വാസ സഹായം വെനിസ്വേലയിലെത്തി

ശക്തമായ ഭൂകമ്പം നാശം വിതച്ച വെനിസ്വേലയ്ക്ക് സഹായവുമായി ഇന്ത്യ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ അമിസ്താദ്’ (Operation Amistad) വെനിസ്വേലയിലെത്തി. ഇന്ത്യ അയച്ച ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും വെനിസ്വേലയിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച അറിയിച്ചു. ഇന്ത്യയുടെ ഈ മാനുഷിക സഹായം അവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ III (C-17 Globemaster III) വിമാനങ്ങളാണ് ദുരിതാശ്വാസ സാമഗ്രികളുമായി വെനിസ്വേലയിലേക്ക് പറന്നത്. ഡൽഹിയിൽ നിന്ന് കാരക്കാസിലെ മൈക്വെറ്റിയ അന്താരാഷ്ട്ര വിമാനത്താവളം വരെ 14,000 കിലോമീറ്ററിലധികം ദൂരമാണ് വിമാനങ്ങൾ സഞ്ചരിച്ചത്. കഠിനമേറിയ 23 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് വിമാനങ്ങൾ വെനിസ്വേലയിൽ ലാൻഡ് ചെയ്തത്.

66 ടൺ മാനുഷിക സഹായമാണ് വിമാനങ്ങളിലുണ്ടായിരുന്നത്. ഇതിൽ ഇന്ത്യൻ ആർമിയുടെ ഫീൽഡ് ഹോസ്പിറ്റൽ, 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, രണ്ട് ഭീഷ്മ ക്യൂബുകൾ (BHISHM Cubes – പോർട്ടബിൾ ആശുപത്രികൾ) എന്നിവ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News