Tuesday, June 30, 2026

‘ഓപ്പറേഷൻ തൂഫാൻ’: എറണാകുളത്ത് രണ്ട് ദിവസത്തിനിടെ 175 മയക്കുമരുന്ന് കേസുകൾ

ലഹരിസംഘങ്ങളെ പിടികൂടാനായി എറണാകുളം ജില്ലയിൽ പൊലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയിൽ രണ്ട് ദിവസത്തിനുള്ളിൽ 175 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി ലഹരിവസ്തുക്കൾ കൈവശം വച്ചതിനും വിറ്റതിനുമായി 182 പേരെയാണ് പോലീസ് ഈ ദിവസങ്ങളിൽ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിൽ നടത്തിയ ശക്തമായ റെയ്ഡിൽ 95 കേസുകൾ രജിസ്റ്റർ ചെയ്യുകയും 102 പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസമായ ഞായറാഴ്ച എറണാകുളം റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബാക്കി 80 കേസുകൾ എടുത്തത്.

ഞായറാഴ്ചത്തെ പ്രത്യേക പരിശോധനയിൽ മാത്രം റൂറൽ പൊലീസ് പരിധിയിൽ നിന്ന് 85 പേരെ ലഹരിമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിൽ മയക്കുമരുന്നിനെതിരെയുള്ള ഇത്തരം കർശനമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News