Sunday, July 12, 2026

അടിസ്ഥാന സൗകര്യങ്ങളില്ലാതെ സുഡാനി അഭയാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നു

ആഭ്യന്തരയുദ്ധത്തെ തുടർന്ന് സുഡാന്റെ തലസ്ഥാനമായ ഖാർതൂമിൽ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. എന്നാൽ തങ്ങളെ സ്വീകരിക്കാൻ നഗരം ഇനിയും സജ്ജമായിട്ടില്ലെന്ന യാഥാർത്ഥ്യമാണ് മടങ്ങിയെത്തുന്നവർ നേരിടുന്നത്. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൽ (RSF) നിന്ന് ഒരു വർഷം മുൻപ് സുഡാൻ സൈന്യം നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു. ഇതിനുശേഷം ഇവിടെനിന്ന് പലായനം ചെയ്ത 50 ലക്ഷം പേരിൽ 20 ലക്ഷത്തിലധികം ആളുകളാണ് ഖാർതൂമിലേക്ക് മടങ്ങിയെത്തിയത്.

ജീവിതം സാധാരണ നിലയിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, നഗരത്തിൽ ഇപ്പോഴും വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കെട്ടിടങ്ങൾ പലതും തകർന്ന നിലയിലാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കുന്നില്ല. അയൽരാജ്യമായ ഈജിപ്തിൽ അഭയാർത്ഥികൾക്കെതിരെ നടക്കുന്ന കടുത്ത നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും കാരണമാണ് പലരും മറ്റ് വഴികളില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായത്.

പോർട്ട് സുഡാനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്ന മന്ത്രാലയങ്ങളും ഭരണനിർവഹണ ഓഫീസുകളും തിരികെ ഖാർതൂമിലേക്ക് മാറ്റാൻ സർക്കാർ സിവിൽ സർവീസ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ ഓൺലൈനായി പഠിക്കുകയും മറ്റ് നഗരങ്ങളിലിരുന്ന് പരീക്ഷ എഴുതുകയും ചെയ്തിരുന്ന വിദ്യാർത്ഥികളോട് ക്ലാസ് മുറികളിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News