Tuesday, July 28, 2026

അസമിൽ പ്രളയ ദുരന്തം: മരണം 68 ആയി; അഞ്ച് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിൽ

അസമിൽ ജനങ്ങൾ പ്രളയത്തിൽ നിന്നും കരകയറുകയാണെങ്കിലും രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 68 ആയി ഉയർന്നു. ചരൈഡിയോ ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പേർ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിച്ചത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 5,24,000-ൽ അധികം ആളുകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

പ്രളയക്കെടുതി നേരിടുന്ന പ്രധാന ജില്ലകളിൽ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തന്നെ തുടരുകയാണ്. ചരൈഡിയോ, ശിവസാഗർ, ജോർഹാട്ട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ദുരിതത്തിലായിരിക്കുന്നത്. പ്രളയബാധിതർക്കായി 300-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് ആളുകൾ അവിടെ അഭയം പ്രാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കരസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ കൃഷിനാശവും വഴികൾക്കും പാലങ്ങൾക്കും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നദികളിൽ പലയിടത്തും ജലനിരപ്പ് ഇപ്പോഴും അപകടകരമായ രീതിയിൽ തുടരുന്നതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News